കേരള ഹൌസില്‍ ഗുരുവര്‍ഷ ജയന്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു
Tuesday, September 9, 2014 8:42 AM IST
ന്യൂഡല്‍ഹി: ഗുരുധര്‍മ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍ 160-ാമത് ഗുരുവര്‍ഷ ജയന്തി ആഘോഷം സെപ്റ്റംബര്‍ എട്ടിന് (തിങ്കള്‍) കേരള ഹൌസില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സൌത്ത് ഡല്‍ഹി യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ കെ.എസ് കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ച ആഘോഷപരിപാടികള്‍ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. നോയിഡ സെക്രട്ടറി ശശിധരന്‍, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്