നരഹത്യക്കെതിരെ ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി നിവേദനം നല്‍കി
Wednesday, September 10, 2014 4:42 AM IST
ന്യൂയോര്‍ക്ക്: കണ്ണൂരില്‍ തുടര്‍ന്നു വരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ശക്തമായും കര്‍ക്കശമായും ഇടപെടണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് റാം മാധവിനു അമേരിക്കയിലെ ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപിയുടെ പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേല്‍, മുന്‍ പ്രസിഡന്റ് ഡോ സുനില്‍ അടാപ്പ, ശിവദാസന്‍ നായര്‍ (യൂത്ത് വിംഗ് കണ്‍വീനര്‍, ന്യൂയോര്‍ക്ക്) എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ ജയശ്രീ നായര്‍ നിവേദനം സമര്‍പ്പിച്ചു. നിവേദനത്തില്‍ ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി ജെ പി പ്രസിഡന്റും എച്ച്എസ്എസിന്റെ സെക്രട്ടറി ഡോ യെല്ലോജി മിരാജ്കറും ഒപ്പ് വച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ രണ്ടു സംഘ/ ബി ജെ പി പ്രവര്‍ത്തകരാണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. കൊലപാതകം നടന്നത് ആര്‍എസ്എസിന്റെ സംഘ ചാലക് മോഹന്‍ ഭഗതും ബി ജെ പി പ്രസിഡന്റ് അമിത് ഷായും കേരളം സന്ദര്‍ശിക്കുന്ന സമയത്തായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം