ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യുണിറ്റി ഓഫ് ഹൂസ്റണിന് നവനേതൃത്വം
Wednesday, September 10, 2014 7:20 AM IST
ഹൂസ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യുണിറ്റി ഓഫ് ഹൂസ്റണിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. യോഗത്തില്‍ 2014-15 ലേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഫാ. എം. ടി. ഫിലിപ്പ് (പ്രസിഡന്റ്), ഫാ. റോയി തോമസ് (വൈസ് പ്രസിഡന്റ്), ഡോ. അന്ന കോശി ഫിലിപ്പ് (സെക്രട്ടറി), റോബിന്‍ ഫിലിപ്പ് (ട്രഷറര്‍) എന്നിവരേയും പബ്ളിക് റിലേഷന്‍സ് ഓഫീസറായി ഫാ. കെ.ബി. കുരുവിള, വോളന്റിയര്‍ ക്യാപ്റ്റനായി വര്‍ഗീസ് ജേക്കബ്, പ്രോഗ്രാം കോഓര്‍ഡിനേറ്ററായി ഷാജി പുളിമൂട്ടില്‍, ഓഡിറ്ററായി ജോണ്‍ സി. സാമുവല്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ഓഗസ്റ് 21 ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് ഫാ. റോയി തോമസ് അധ്യക്ഷത വഹിച്ചു. ഹൂസ്റ്റണിലെ 17 ക്രൈസ്തവ ദേവാലയങ്ങളെ ഉള്‍പ്പെടുത്തി രൂപം കൊടുത്തിട്ടുളള ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യുണിറ്റി ഓഫ് ഹൂസ്റണ്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി