മാര്‍ത്തോമ യുവജന സഖ്യം റീജണല്‍ കോണ്‍ഫറന്‍സും കലാമേളയും സെപ്റ്റംബര്‍ 13 ന്
Wednesday, September 10, 2014 7:27 AM IST
ഷിക്കാഗോ: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ മിഡ്-വെസ്റ് റീജിയണ്‍ ഈ വര്‍ഷത്തെ റീജണല്‍ കോണ്‍ഫറന്‍സും കലാമേളയും നടത്തുന്നു.

സെപ്റ്റംബര്‍ 13ന് (ശനി) ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന മീറ്റിംഗില്‍ റീജണല്‍ പ്രസിഡന്റ് റവ. ഡാനിയേല്‍ തോമസ് അധ്യക്ഷത വഹിക്കും. ഭദ്രാസന യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ പഠനവിഷയമായ ഇവൌൃരവശിഴ വേല ഉശമുീഹമ എന്നതിനെപറ്റി റവ. ബൈജു മാര്‍ക്കോസ് ക്ളാസെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ റീജണല്‍ കാലാമേളയും നടക്കും.

മിഡ്-വെസ്റ് റീജിയണില്‍പെട്ട വിവിധ മാര്‍ത്തോമ ദേവാലയങ്ങളിലെ വൈദികരും യുവജന സഖ്യ അംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിലേക്ക് ഏവരുടെയും പ്രാര്‍ഥനാപൂര്‍ണായ സഹായ സഹകരണങ്ങള്‍ അഭ്യാര്‍ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം