ന്യൂജേഴ്സി ബീറ്റ്സ് ഓഫ് കേരളയുടെ എട്ടാമത് ഓണാഘോഷം
Thursday, September 11, 2014 5:02 AM IST
ന്യൂജേഴ്സി: ബീറ്റ്സ് ഓഫ് കേരളയുടെ എട്ടാമത് ഓണാഘോഷം ന്യൂമില്‍ഫോര്‍ട് ന്യൂജേഴ്സിയില്‍ കൊണ്ടാടി. ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സെന്റ് സ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ഇടവക വികാരി ഫാ .ബാബു കെ മാത്യു ഓണ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വിവിധയിനം കലാപരിപടികളും നടത്തപെട്ടു. ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ഉറിയടി മത്സരവും നടന്നു. ബീറ്റ്സ് ഓഫ് കേരളയുടെ ട്രസ്റി സബിന്‍ ജേക്കബ് സമ്മാനദാനം നിര്‍വ്വഹിച്ചു. ബീറ്റ്സ് ഓഫ് കേരളയുടെ ചെയര്‍മാന്‍ സുമേഷ് സുരേന്ദ്രന്‍ സ്വാഗതവും, സെക്രട്ടറി ജിനു തരകന്‍ നന്ദിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം