കെസ്റര്‍ ലൈവ് ഇന്‍ യു.എസ്.എ 2015
Friday, September 12, 2014 4:22 AM IST
ഷിക്കാഗോ: ഗായകന്‍ കെസ്റര്‍ ആദ്യമായി അമേരിക്കയിലെത്തുന്നു. 2015 ഓഗസ്റ് -സെപ്റ്റംബര്‍ മാസങ്ങളിലാണ് കെസ്ററിന്റെ ക്രിസ്തീയ ഗാനമേള അരങ്ങേറുന്നത്. കെസ്റര്‍ ലൈവ് ഇന്‍ യു.എസ്.എ 2015 എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഗീത പരിപാടി ന്യൂജേഴ്സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്‍വിംഗ് മൈന്‍ഡ് എന്റര്‍ടൈന്‍മെന്റാണ് സംഘടിപ്പിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ ഏഴോളം വര്‍ഷങ്ങളായി നിരവധി സ്റേജ് പരിപാടികള്‍ സംഘടിപ്പിച്ച ഇന്ത്യയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം കേരള്‍ ടുഡേ ഡോട്ട്കോമാണ് കെസ്ററിനെ അമേരിക്കയിലെത്തിക്കുന്നത്.

സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍ നിന്ന് ഗാനഭൂഷണം പാസായ കെസ്റര്‍ മലയാള ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്തെ പ്രമുഖനാണ്. ആയിരക്കണക്കിന് ഭക്തിഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള കെസ്ററിന്റെ ആദ്യത്തെ മുഴുനീള വിദേശ പര്യടനമാണ് അമേരിക്കയിലേത്. വിശദവിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി (201 926 7477). ജയ്സണ്‍ തെക്കേക്കരഅറിയിച്ചതാണിക്കാര്യം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം