ഹെല്‍മറ്റില്‍ നിന്നും ക്രോസ് നീക്കം ചെയ്യണമെന്ന്
Saturday, September 13, 2014 9:09 AM IST
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റേറ്റ് യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീം അംഗങ്ങള്‍ തലയില്‍ ധരിക്കുന്ന ഹെല്‍മറ്റില്‍ ചേര്‍ത്തിട്ടുളള കുരിശടയാളം നീക്കം ചെയ്യണമെന്ന് യൂണിവേഴ്സിറ്റി ലീഗല്‍ കൌണ്‍സില്‍ നിര്‍ദ്ദേശിച്ചു.

ഹെല്‍മറ്റിലെ ക്രോസ് യുഎസ് ഭരണഘടനാ ലംഘനമാണെന്ന് ജോണ്‍സ് ബൊറെ അറ്റോര്‍ണി പരാതിപെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.

കുരിശടയാളം എടുത്തുമാറ്റി പകരം പ്ളസ് (+) ചിഹ്നം വയ്ക്കുന്നതിന് തടസമില്ലെന്നും കൌണ്‍സില്‍ നിര്‍ദ്ദേശിച്ചു.

കാറപകടത്തില്‍ കൊല്ലപ്പെട്ട ബാറി വയറിന്റേയും വെടിവയ്പില്‍ കൊല്ലപ്പെട്ട ടെന്നിസിയിലെ ഓവന്റേയും ഓര്‍മ നിലനിര്‍ത്തുന്നതിനാണ് ഹെല്‍മറ്റില്‍ കുരിശ് അടയാളം ചേര്‍ത്തതെന്ന് യൂണിവേഴ്സിറ്റി ലീഗല്‍ കൌണ്‍സിലിന്റെ അത്ലറ്റിക്ക് വിഭാഗം ഡയറക്ടര്‍ ടെറി പറഞ്ഞു.

കുരിശ് ഒരു ക്രിസ്തീയ സന്ദേശം ഉള്‍കൊളളുന്ന ചിഹ്നമായതിനാല്‍ ഭരണ ഘടനാ ലംഘനമാണെന്ന് അറ്റോര്‍ണി ലൂവിസ് യൂണിവേഴ്സിറ്റി കൌണ്‍സില്‍ ലുഡിന്‍ഡ് മെക്ക് ഡാനിയേലിന് സന്ദേശമയച്ചിരുന്നു. ക്രിസ്ത്യന്‍ വിശ്വാസികളായവര്‍ അപകടങ്ങളില്‍ മരിക്കുമ്പോള്‍ സ്മരിക്കുന്നതിനും അവരില്‍ നിന്നും ആവേശം ഉള്‍കൊളളുന്നതിനുമാണ് കുരിശടയാളം വച്ചിരിക്കുന്നതെന്നും ടീം അംഗങ്ങള്‍ പറയുമ്പോള്‍, യൂണിവേഴ്സിറ്റി അധികൃതര്‍ അത് ശരിയല്ലെന്ന് പറഞ്ഞാല്‍ അനുസരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ടെറി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍