വിന്‍സെന്റ് ഇമ്മാനുവല്‍ ഫ്രാഞ്ചെയ്സ് ഓണേഴ്സ് അസോസിയേഷന്‍ ട്രഷറര്‍
Saturday, September 13, 2014 9:09 AM IST
ഫിലാഡല്‍ഫിയ: വിവിധ കര്‍മ്മരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിന്‍സെന്റ് ഇമ്മാനുവല്‍ ഡെലവെയര്‍ വാലി ഫ്രാഞ്ചെയ്സ് ഓണേഴ്സ് അസോസിയേഷന്റെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. സിറിയന്‍ വംശജരുടെ നേതൃത്വമുള്ള മുഖ്യധാരാ സംഘടനയാണ് ഫ്രാഞ്ചെയ്സ് ഓണേഴ്സ് അസോസിയേഷന്‍.

മില്യനുകള്‍ ആസ്തിയുള്ള സംഘടനക്കു വിശ്വസ്ഥനായ ട്രഷറര്‍ വേണമെന്ന ചിന്താഗതിയാണു വിന്‍സന്റ് ഇമ്മാനുവലിനെ ഈ സ്ഥാനം ഏല്‍പ്പിക്കാന്‍ മുഖ്യ കാരണം. വിവിധ രാജ്യക്കാര്‍ അടങ്ങിയതാണു സംഘടനയുടെ ബോര്‍ഡ് ഓഫ് ട്രസ്റീസ്. വിവിധ രംഗങ്ങളിലെ പരിചയസമ്പത്തും കണക്കിലെടുത്തു. 34 വര്‍ഷമായി സെവന്‍ ഇലവന്‍ ഫ്രാഞ്ചൈയ്സിയാണ്.

സിറിയന്‍ വംശജനായ നിലവിലുള്ള ട്രഷറായ അനസിനെ വ്യാപകമായ സ്വാധീനം ഉപയോഗിച്ചാണ് സംഘടനാ നേതാക്കള്‍ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്. തുടര്‍ന്നുനടന്ന ഇലക്ഷനില്‍ അനസ് നേതൃതാത്പര്യത്തിനു വഴങ്ങി പിന്‍മാറുകയായിരുന്നു.

ഫിലാഡല്‍ഫിയയിലെ പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഇമ്മാനുവല്‍ സീറോ മലബാര്‍ പള്ളിയുടെ ട്രസ്റി, പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി, നോര്‍ത്ത് ഈസ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് ഓഫ് ട്രസ്റി, ഏഷ്യാനെറ്റ്, കേരളാ എക്സ്പ്രസ് എന്നീ മാധ്യമങ്ങളുടെ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഈ മലയാളി ഫിലാഡല്‍ഫിയ ലേഖകന്‍കൂടിയാണ് വിന്‍സെന്റ് ഇമ്മാനുവല്‍.

ഏഷ്യന്‍ വംശജരുടെ പോലീസ് അഡ്വൈസറി ബോര്‍ഡ് സെക്രട്ടറി, ഇരുപതില്‍പരം ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ പ്രോജക്ടിന്റെ ട്രഷററും കൂടിയാണ് വിന്‍സെന്റ്.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം