റോക്ക്ലാന്റില്‍ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷ പൂര്‍ണം
Monday, September 15, 2014 9:09 AM IST
ന്യൂയോര്‍ക്ക്: റോക്ക്ലാന്റിലെ സെന്റ് മേരീസ് ക്നാനായ മിഷനിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം കൊണ്ടാടി.

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഫാ. മാത്യൂ പാഴൂര്‍ തിരുനാള്‍ സന്ദേശം നല്‍കി. 'മാതാവിന്റെ തിരുനാള്‍ കൊണ്ടാടി തിരികെ പോകുമ്പോള്‍ ദൈവം നമ്മളിലില്ലാതെ തിരികെയെത്തിയാല്‍ ആ പെരുന്നാള്‍ കൊണ്ടു ഒരു പ്രയോജനവുമില്ലാത്ത സ്ഥിതി വരുമെന്നു പറഞ്ഞു'. കുടുംബ ജീവിതത്തില്‍ ക്രിസ്തുവിനുള്ള സ്ഥാനം ഓര്‍മിപ്പിച്ചു.

ദിവ്യബലിക്കുശേഷം മാതാവിന്റെ രൂപം വഹിച്ചു മുത്തുക്കുടകളുമായി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന പ്രദക്ഷിണം പങ്കാളിത്തം കൊണ്ടു വര്‍ണാഭമായി. തത്സമയം മാതാവിന്റെ സ്തുതിഗീതങ്ങള്‍ ഗയകസംഘം ആലപിച്ചു.

പരിശുദ്ധ കുര്‍ബാനയുടെ സമാപന ആശീര്‍വാദം ഫാ. തദേവൂസ് അരവിന്ദത്ത് നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ.. റെനി കട്ടേല്‍, ട്രസ്റിമാരായ സിബി മണലേല്‍, സ്റീഫന്‍ തേവര്‍കാട്ടില്‍, 34 പ്രസുദേന്തിമാര്‍ മറ്റു ഭാരവാഹികളും തിരുനാള്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം