തിമാര്‍പൂര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Monday, September 15, 2014 9:25 AM IST
ന്യൂഡല്‍ഹി: തിമാര്‍പൂര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി. സെപ്റ്റംബര്‍ 14ന് (ഞായര്‍) സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വിവിധ കലാ, കായിക മത്സരങ്ങളും ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഷൈജു മുതുവന സ്വാഗതവും ശെല്‍വരാജ് നന്ദിയും പറഞ്ഞു. മനോഹരന്‍ രതീഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്