മേരിക്കുട്ടി ജോണ്‍ നിര്യാതയായി
Tuesday, September 16, 2014 5:12 AM IST
മേലുകാവുമറ്റം: മേലുകാവുമറ്റം കോണിപ്പാട് തറയില്‍പ്ളാക്കല്‍ പരേതനായ ടി.ഐ ജോണിന്റെ ഭാര്യ മേരികുട്ടി ജോണ്‍ (79) നിര്യാതയായി. പത്തനംതിട്ട കുമ്പളാംപൊയ്ക കൊച്ചുമുറിയില്‍ പരേതനായ കെപി തോമസിന്റെ (പരമാനന്ദം സാര്‍) മകളാണ് പരേത.സംസ്കാരം സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച മേലുകാവുമറ്റത്ത് നടക്കും.

മക്കള്‍: ബീനാ (ഫോര്‍ട്ട്വര്‍ത്ത്, ടെക്സാസ്) , റീന (കോഴഞ്ചേരി), റൂബി.മരുമക്കള്‍: റോയി ഐസക്ക് (ഫോര്‍ട്ട് വര്‍ത്ത്), അനില്‍ തോമസ് കിഴക്കേപറമ്പില്‍ (കോഴഞ്ചേരി), ജോര്‍ജ് ഐസക്ക്

സഹോദരങ്ങള്‍: സോഫി വര്‍ഗീസ്, ലീലാ തരകന്‍ (ഇരുവരും ടൊറന്റോ, കാനഡ), പരേതരായ എല്‍സി ജോണ്‍, ഗ്രേസ് അലക്സാണ്ടര്‍.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍