കുഞ്ഞൂഞ്ഞ് ഇട്ടിച്ചെറിയ നിര്യാതനായി
Tuesday, September 16, 2014 5:13 AM IST
ഷിക്കാഗോ: ഐ.പി.സി ഹെബ്രോണ്‍ ഗോസ്പല്‍ സെന്റര്‍ സഭാംഗവും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന കുഞ്ഞൂഞ്ഞ് ഇട്ടിച്ചെറിയ (86) സെപ്റ്റംബര്‍ 12-ന് വെള്ളിയാഴ്ച കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ വെച്ച് നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 20-ന് ശനിയാഴ്ച കേരളത്തില്‍ നടക്കും.

ആയൂര്‍ സ്വദേശിയായ പരേതന്‍ വേളൂര്‍ എസ്റേറ്റ് കുടുംബാംഗമാണ്. ഭാര്യ: അമ്മിണി. മക്കള്‍: ജോണ്‍സണ്‍, ഇവാ. റോയി (ഷിക്കാഗോ), രാജി (ദുബായ്). മരുമക്കള്‍: ഫെയിത്ത് (ഷിക്കാഗോ), അനില്‍ തങ്കച്ചന്‍ (ദുബായ്).

ഷിക്കാഗോ സാഹിത്യവേദിയുടെ സജീവ പ്രവര്‍ത്തകനായ ചാക്കോ ഇട്ടിച്ചെറിയ ഉള്‍പ്പടെ രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്.

നിരവധി ഗാനങ്ങളും കവിതകളും രചിച്ച് ക്രൈസ്തവ സാഹിത്യമേഖലയില്‍ സാന്നിധ്യം തെളിയിച്ചിട്ടുള്ള പരേതന്റെ കൃതികള്‍ പല ആനുകാലികങ്ങളിലും പാട്ട് പുസ്തകങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'എന്‍ ആശ്വാസം' എന്ന പേരില്‍ സിഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1993 മുതല്‍ ഷിക്കാഗോയില്‍ താമസം ആരംഭിച്ച പരേതന്‍ സഭാ പ്രവര്‍ത്തനങ്ങളിലും മുമ്പന്തിയിലായിരുന്നു. കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം