പിതൃവേദി അംഗങ്ങള്‍ കുടുംബ സമേതം ആലംബയിലെത്തി
Tuesday, September 16, 2014 7:35 AM IST
ബാംഗളൂര്‍: ടിസി പാളയ സെന്റ് ജോസഫ്സ് ദേവാലയ പിതൃവേദി അംഗങ്ങള്‍ കുടുംബ സമേതം ഹെന്നര്‍ ആലംബ ചാരിറ്റബിള്‍ ട്രസ്റ് സന്ദര്‍ശിച്ചു. പിതൃവേദി അംഗങ്ങള്‍ ശേഖരിച്ച അരിയും പച്ചക്കറി സാധനങ്ങളും കൈമാറി. ആലംബയില്‍ 65 അന്തേവാസികളാണുള്ളത്. വികാരി ഫാ. ജോയ് അറയ്ക്കല്‍, എം.എം. സാന്‍, ലോറന്‍സ്, ടി.സി. ജെന്നി, ബിജു, എം.എ. ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.