മലയാളി അസോസിയേഷന്‍ വിക്ടോറിയ ഓണാഘോഷവും ലോഗോ പ്രകാശനവും നടത്തി
Tuesday, September 16, 2014 7:51 AM IST
മെല്‍ബണ്‍: മെല്‍ബണിലെ 37 വര്‍ഷത്തെ പഴക്കമുള്ള എംഎവിയുടെ ഓണാഘോഷപരിപാടികള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. നോബിള്‍ പാര്‍ക് സെക്കന്‍ഡറി കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ഗോപകുമാറും ടീമും അത്തപൂക്കളം ഒരുക്കി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് ഇവന്‍സ്റാര്‍ ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണസദ്യ ഏവരും ആസ്വദിച്ചു. തുടര്‍ന്ന് മെല്‍ബണ്‍ ചെണ്ടമേളത്തോടും താലപൊലിയോടുംകൂടി മാവേലി മന്നനെയും മുഖ്യാതിഥിയായ പ്രശസ്താ സിനിമാതാരം സ്ഫടികം ജോര്‍ജിനെയും ഹാളിലേക്ക് ആനയിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം സ്ഫടികം ജോര്‍ജും മറ്റു ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജി.കെ മാത്യു അധ്യക്ഷത വഹിച്ചു. സജി മുണ്ടയ്ക്കല്‍ സ്വാഗതം ആശംസിച്ചു. മാവേലി തമ്പുരാനായ എത്തിയ തമ്പി ചാക്കോ ചെമ്മനം ഓണാശംസകള്‍ നേര്‍ന്നു.

എംഎവിയുടെ സ്ഥാപകരില്‍ ഒരാളും പഴയകാല കലാപ്രതിഭയുമായ സി. ജോയി എംഎവിയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഫാ. ഫെഡിനാട്, എസ്എന്‍ഡിപി മിഷന്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍, പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ഒഐസിസി അഡ്ഹോക്ക് കണ്‍വീനര്‍ സി.പി സാജു, മാല്‍വിന്‍ മലയാളി കമ്യൂണിറ്റി സെക്രട്ടറി സഞ്ജയ് മുത്തേടന്‍, ഒഐസിസി ന്യൂസ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ്, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ സെബാസ്റ്യന്‍ ജേക്കബ്, മൈത്രി പ്രസിഡന്റ് ജയ്സണ്‍ ആലപ്പാടന്‍, ക്നാനായ കമ്യൂണിറ്റി പ്രസിഡന്റ് ബിമിമോന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എഎംഐഎയുടെ പ്രതിനിധി അഫ്സല്‍ പ്രബന്ധം അവതരിപ്പിച്ചു. സ്പോണ്‍സര്‍മാരായ ചില്ലി ബോള്‍ ബൈജുവിനും ഇവന്‍സ്റാര്‍ സെബിക്കും സ്ഫടികം ജോര്‍ജ് സുവനിയര്‍ നല്‍കി പ്രകാശനം ചെയ്തു.

ഗ്രീഷ്മ ഗോപകുമാറിന്റെ നേതൃത്വത്തില്‍ വെല്‍ക്കം ഡാന്‍സോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കലാമണ്ഡലം ശ്രീദവിയുടെ ഭരതനാട്യം ഡാന്‍സ്, ഗോപകുമാര്‍, ജേക്കബ് എന്നിവരുടെ പാട്ടുകള്‍, ജാസ്മിന്‍ ഇന്നസിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരകളി, സുനിതയുടെ ഡാന്‍സ്, നോര്‍ത്ത് ഈസ്റിലെ കുട്ടികളുടെ മാര്‍ഗംകളി, ബോളിവുഡ് ഡാന്‍സ്, പഞ്ചാബി ഡാന്‍സ്, എച്ച്ആര്‍ഡിയുടെ സിനിമാറ്റിക് ഡാന്‍സ് എന്നീ പരിപാടികള്‍ സദസിന്റെ കൈയടി നേടി. തോമസ് വാതപ്പള്ളി നന്ദിപ്രസംഗത്തോടെ ഓണപരിപാടികള്‍ സമാപിച്ചു.

പ്രതിഷ് മാര്‍ട്ടിന്‍ ഇന്നസെന്റ് വിനോദ്, ജോസ്, സജി മുണ്ടയ്ക്കന്‍, മദനന്‍ ചെല്ലപ്പന്‍, തമ്പി ചെമ്മനം, ജിബിന്‍ പല്ലിശേരി, ടിനു, ജെറി ജോണ്‍, ഷൈജു കരട്ടുകളം, ജിനോ മാത്യു, സന്തോഷ്, അഫ്സല്‍, തോമസ് വാതപള്ളി, ജി.കെ മാത്യു, ഗോപന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരളത്തില്‍നിന്നുള്ള യുണിടെക്, ചില്ലിബോള്‍, പിഎഫ്ജി മണി, ഇവന്‍സ്റാര്‍, എഎഎ ടാക്സ്, ഫ്ളൈ വേള്‍ഡ് എന്നിവര്‍ മുഖ്യസ്പോണ്‍സര്‍മാരായും വീഡിയോ സൌണ്ട്, കാമറ പെറ്റന്‍സ് സ്റുഡിയോ ജെറി, ഡോള്‍വിന്‍, ഷൈജു എന്നിവരും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍