സ്റാറ്റന്‍ഐലന്റില്‍ കേരളീയ കലാപരിശീലന കേന്ദ്രം ആരംഭിക്കുന്നു
Wednesday, September 17, 2014 3:46 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനടകളിലൊന്നായ സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ നാലാം തീയതി ശനിയാഴ്ച നൃത്തപരിശീലന കേന്ദ്രത്തിന് തുടക്കംകുറിക്കുന്നു.

വില്ലോബ്രൂക്കിലുള്ള പി.എസ് 54 -ല്‍ ആണ് ക്ളാസുകള്‍ നടക്കുക. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ നടത്തപ്പെടുന്ന സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതായി ജോസ് ഏബ്രഹാം (സ്കൂള്‍ ചെയര്‍മാന്‍), എസ്.എസ് പ്രകാശ് (പ്രസിഡന്റ്), ക്യാപ്റ്റര്‍ രാജു ഫിലിപ്പ് (സ്കൂള്‍ പേട്രന്‍), ജോസ് വര്‍ഗീസ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, യോഗ, ഉപകരണ സംഗീതം എന്നിവയില്‍ ഉന്നത പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അധ്യാപകരും, കലാ പ്രവര്‍ത്തകരുമാണ് പരിശീലനം നല്‍കുന്നത്. മലയാള ഭാഷാ പഠനകേന്ദ്രവും ഇതോടൊപ്പം ആരംഭിക്കാന്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന സ്റാറ്റന്‍ഐലന്റില്‍ കലാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത് കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കരുതുന്നതായി ചെയര്‍മാന്‍ ജോസ് ഏബ്രഹാം അഭിപ്രായപ്പെട്ടു. മലയാള ഭാഷയും തനതു കലകളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഈ ഉദ്യമംവന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഏവരും ആത്മാര്‍ത്ഥമായി സഹകരിക്കുമെന്ന് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എസ്.എസ്. പ്രകാശ്, സ്കൂള്‍ പേട്രന്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കുക മാത്രമാണ് സ്കൂളില്‍ ചേര്‍ന്ന് പഠിക്കുവാന്‍ ആദ്യമായി ചെയ്യേണ്ടതുള്ളൂ. ഏവര്‍ക്കും സ്വീകാര്യമായ കുറഞ്ഞ ഫീസ് ഏര്‍പ്പെടുത്തി കൂടുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ഐലന്റിന്റെ ലക്ഷ്യം.

ഒക്ടോബര്‍ നാലാം തീയതി ശനിയാഴ്ച വൈകിട്ട് മൂന്നിന് പി.എസ് 54-ല്‍ ചേരുന്ന ലളിതമായ ഉദ്ഘാടന ചടങ്ങിലേക്കും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളിലേ#്കകും ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.എസ് പ്രകാശ് (അസോസിയേഷന്‍ പ്രസിഡന്റ്) 917 301 8885, ജോസ് ഏബ്രഹാം (സ്കൂള്‍ ചെയര്‍മാന്‍) 718 619 7759, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സ്കൂള്‍ പേട്രന്‍) 917 854 3818, ജോസ് വര്‍ഗീസ് (അസോസിയേഷന്‍ സെക്രട്ടറി) 917 817 4115, ബോണിഫസ് ജോര്‍ജ് (അസോസിയേഷന്‍ ട്രഷറര്‍) 917 415 6883, റോഷിന്‍ മാമ്മന്‍ (അസോസിയേഷന്‍ വൈസ് പ്രസിഡന്റ്) 646 262 7945, സാമുവേല്‍ കോശി (അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി) 917 829 1030. ബിജു ചെറിയാന്‍ (പബ്ളിസിറ്റി) അറിയിച്ചതാണിത്).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം