മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ക്രിസ്റീന്‍ ധ്യാനം
Wednesday, September 17, 2014 8:16 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിക്കുന്ന കുട്ടികള്‍ക്കായുള്ള ക്രിസ്റീന്‍ ധ്യാനം രൂപതയുടെ വിവിധ റീജിയണുകളില്‍ നടക്കും.

കാന്‍ബറ, പെര്‍ത്ത്, മെല്‍ബണ്‍, അഡ്ലെയ്ഡ് എന്നീ നഗരങ്ങളിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ക്രിസ്റീന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ മേരിക്കുട്ടി ടീച്ചര്‍, ഫാ. അനൂപ് ജോസഫ്, ഫാ.സൈമണ്‍ കല്ലടയില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. ബ്രദര്‍ ജിബി ജോസഫ് ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.

മെല്‍ബണില്‍ നോര്‍ത്ത്-വെസ്റ്, സൌത്ത്-ഈസ്റ് റീജിയണുകളിലായി രണ്ടുകേന്ദ്രങ്ങളില്‍ ധ്യാനം നടക്കും. റിസര്‍വോയര്‍ ഈസ്റിലുള്ള സെന്റ് സ്റീഫന്‍സ് ദേവാലയത്തിലാണ് നോര്‍ത്ത്-വെസ്റ് റീജിയണിലെ ധ്യാനം നടക്കുന്നത്. സെപ്റ്റംബര്‍ 22 ന് (തിങ്കള്‍) 9.30ന് ആരംഭിച്ച് 23 ന് (ചൊവ്വ) വൈകുന്നേരം അഞ്ചോടെ ധ്യാനം അവസാനിക്കും.

ഡാന്‍ഡിനോഗിലെ സെന്റ് ജോണ്‍സ് കോളജിലെ ഹാളില്‍ 24ന് (ബുധന്‍) രാവിലെ 9.30 ന് ആരംഭിച്ച് 25 ന് വൈകുന്നേരം അഞ്ചോടെ അവസാനിക്കുന്ന ധ്യാനത്തില്‍ സൌത്ത്-ഈസ്റ് റീജിയണിലെ കുട്ടികള്‍ പങ്കെടുക്കും.

കഴിഞ്ഞവര്‍ഷം നടന്ന ക്രിസ്റീന്‍ ധ്യാനത്തില്‍ പങ്കെടുത്ത കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും കിട്ടിയ ആവേശകരമായ പ്രതികരണമാണ് ഈ വര്‍ഷവും ധ്യാനം സംഘടിപ്പിക്കുവാന്‍ പ്രചോദനമായതെന്ന് രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു. ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുവാന്‍ കുഞ്ഞുമക്കളെ പ്രാപ്തരാക്കുന്ന ക്രിസ്റീന്‍ ധ്യാനത്തില്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ ജനറല്‍ കണ്‍വീനര്‍ ജോബി ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍ മേനാച്ചേരി