മാര്‍ക്കിന്റെ ഓണാഘോഷം വര്‍ണോജ്വലമായി
Wednesday, September 17, 2014 8:18 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൌണ്ടിയുടെ (മാര്‍ക്ക്) ഓണാഘോഷം കാക്കിയാട്ട് എലിമെന്ററി സ്കൂളില്‍ അതിമനോഹരമായി ആഘോഷിച്ചു. പത്തിന് ആരംഭിച്ച വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായ ആയിരത്തൊന്നു ഡോളറും എവര്‍ റോളിംഗ് ട്രോഫിയും 'കിംഗ് ക്രാബ്' നേടി. രണ്ടാം സമ്മാനമായ 750 ഡോളറും 750 ഡോളര്‍ റോക്ക്ലാന്റ് സോള്‍ജിയേഴ്സും മൂന്നാം സമ്മാനമായ 500 ഡോളര്‍ ന്യൂജേഴ്സി നാട്ടുകൂട്ടവും കരസ്ഥമാക്കി. തോമസ് അലക്സും സ്റീഫന്‍ തേവര്‍കാട്ടും വടംവലിക്ക് നേതൃത്വം നല്‍കി. മാത്യു വര്‍ഗീസ് അനൌണ്‍സ്മെന്റ് നടത്തി.

ജോസ് അക്കക്കാട്ടില്‍ ഫുഡ് കോഓര്‍ഡിനേറ്ററായ 'സിത്താര്‍ പാലസിന്റെ' വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മഹാബലിയേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു.

മാര്‍ക്ക് സെക്രട്ടറി സിബി ജോസഫ്, അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി കല്ലൂപ്പാറയെ സ്വാഗതപ്രസംഗത്തിനായി ക്ഷണിച്ചു. മനോഹര്‍ തോമസ് ഭദ്രദീപം തെളിച്ച് ഓണാശംസകള്‍ നേര്‍ന്നു. ജിലാ അക്കക്കാട്ട്, തഹ്സീന്‍ മുഹമ്മദ്, ജോണ്‍സണ്‍ കല്ലറ, ജോമോന്‍, നേഹ ജോ, അലക്സ് മുണ്ടയ്ക്കല്‍ എന്നിവരുടെ ഗാനങ്ങള്‍ ശ്രവണ മനോഹരമായിരുന്നു. അന്‍സ്, ജല, ലിന്‍സ്, ലാലി, മഞ്ജു, ജ്യോത്സന, സൈന, സീന, റീന, റീത്ത, രേഖ, റോസമി എന്നിവര്‍ മനോഹരമായ തിരുവാതിര അവതരിപ്പിച്ചു.

ഇസബെല്ലാ ആന്‍ഡ് ഗ്രൂപ്പ്, നികിതാ ആന്‍ഡ് ഗ്രൂപ്പ്, മറീനാ ആന്‍ഡ് ഗ്രൂപ്പ്, റ്റിയാറാ റോയി ആന്‍ഡ് ഗ്രൂപ്പ് എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സ് പ്രോഗ്രാമിന് വര്‍ണോജ്വലമായി. റീത്ത മണലില്‍, മാത്യു വര്‍ഗീസ്, സാജന്‍ തോമസ് എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. റിന്റാ, റ്റീന എന്നിവര്‍ എംസിമാരായിരുന്നു.

കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മാര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ഷകശ്രീ അവാര്‍ഡില്‍ ഒന്നാം സ്ഥാനം ജോസ് അക്കക്കാട്ടില്‍ കരസ്ഥമാക്കി. ഇന്ത്യന്‍ ബസാര്‍ സണ്ണി ജയിംസ് രണ്ടാം സ്ഥാനവും മത്തായി പാറക്കാട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തോമസ് ചാക്കോ, പൌലോസ് ജോണ്‍, വര്‍ക്കി പള്ളത്താഴത്ത്, കത്രീന തോമസ്, അലക്സ മണക്കാട്ട്, പോലോസ് ജോസ്, ബെന്നി ജോര്‍ജ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും നേടി. തോമസ് അലക്സ്, വിന്‍സണ്‍ ജോസ്, സിജി ജോര്‍ജ്, മാത്യു വര്‍ഗീസ് എന്നിവര്‍ കര്‍ഷകശ്രീ അവാര്‍ഡ് ചടങ്ങിന് നേതൃത്വം നല്‍കി.

സന്തോഷ് മണലില്‍ നല്‍കിയ ശബ്ദവും വെളിച്ചവും പ്രോഗ്രാമിന് മാറ്റുകൂട്ടി. പി.ടി. തോമസ്, ഡൊമിനിക് സാമുവല്‍ (ന്യൂയോര്‍ക്ക് ലൈഫ്) എന്നിവരായിരുന്നു സ്പോണ്‍സേഴ്സ്. സാജന്‍ തോമസ് ഓണാഘോഷം വന്‍ വിജയമാക്കിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സണ്ണി കല്ലൂപ്പാറ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം