ആലീസ് ജോര്‍ജ് നിര്യാതയായി
Thursday, September 18, 2014 5:37 AM IST
ഡാളസ്: മാരാമണ്‍ കൈതമംഗലത്ത് ഷാരോണ്‍ വില്ലയില്‍ പരേതനായ കെ.എം. ജോര്‍ജിന്റെ ഭാര്യയും ഡാളസ് റീജിയണ്‍ മാര്‍ത്തോമ ഇടവക മിഷന്‍, ഡബ്ള്യുഎംസി നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ് എന്നീ സംഘടനകളുടെ വൈസ് പ്രസിഡന്റായ സജി ജോര്‍ജിന്റെ മാതാവുമായ ആലീസ് ജോര്‍ജ് (86) നിര്യാതയായി. സംസ്കാരം പിന്നീട് മാരാമണ്‍ മാര്‍ത്തോമ പള്ളിയില്‍.

പരേത തുമ്പമണ്‍ താഴേതുണ്ടിയില്‍ കുടുംബാംഗം.

മറ്റുമക്കള്‍: സൂസന്‍, ജസി, ജോളി, ക്രിസ്റി. മരുമക്കള്‍: തോമസുകുട്ടി മാളിയേക്കമലയില്‍ (പുറമറ്റം), മത്തായി പണിക്കര്‍ നെടുവിലാത്ത് (കാരിച്ചാല്‍), ശമുവല്‍ പുന്നുരുട്ടേത്ത് (കരുവാറ്റ), ഓമന പുളിന്തിട്ടയില്‍ (ഇലവുംതിട്ട), മോളി നെല്ലിമൂട്ടില്‍, വയ്യാറ്റുപുഴ (ഡാളസ് ബയിലര്‍ ഹോസ്പിറ്റല്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ജോര്‍ജ് : 918943807063.

റിപ്പോര്‍ട്ട്: ഷാജി രാമപുരം