കാതോലിക്കാ ബാവാ ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍
Thursday, September 18, 2014 5:41 AM IST
ഫിലാഡല്‍ഫിയ: പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (4400 ടമേലേ ഞീമറ, ഉൃലഃലഹ ഒശഹഹ, ജഅ19026) ശ്ളൈഹിക സന്ദര്‍ശനം നടത്തുന്നു.

സെപ്റ്റംബര്‍ 25. 26, 27 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ തിരുമേനി പങ്കെടുക്കും.

27ന് (ശനി) രാവിലെ പരിശുദ്ധ കാതോലിക്ക വാവായുടെ മുഖ്യകാര്‍മികത്വത്തിലും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപോലീത്താ, നിരണം ഭദ്രാസനാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപോലീത്ത എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഏവരേയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരിയും മറ്റു ഭാരവാഹികളും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍