'പലിശയുടെ കാണാപുറങ്ങള്‍' സെമിനാര്‍ ഇന്ന്
Friday, September 19, 2014 7:36 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയുടെ റിവൈവ് 2014 കാമ്പയിന്റെ പലിശ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലിശയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ന് ചര്‍ച്ച സംഘടിപ്പിക്കുന്നു. വ്യക്തിയേയും കുടുംബത്തേയും സമൂഹത്തേയും ഒരുപോലെ കാര്‍ന്നു തിന്നുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഈ മഹാവിപത്തിന്റെ അദൃശ്യമായ സ്വാധീനം ഒരു പകര്‍ച്ച വ്യാധിപോലെ കത്തിപടരുമ്പോള്‍ പ്രവാസികളും ഈ വലയത്തില്‍പ്പെട്ടു പോവുകയാണ്. ഈ വിഷയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് ന്യൂസഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് ലയാവുദ്ദീന്‍ ഫൈസി മേല്‍മുറി നേതൃത്വം നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍