റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ഓണമാഘോഷിച്ചു
Friday, September 19, 2014 7:51 AM IST
റിയാദ്: മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബിന്റെ റിയാദ് ചാപ്റ്റര്‍ പ്രതിമാസ യോഗത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ ഓണമാഘോഷിച്ചു. പ്രസിഡന്റ് രാജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടോസ്റ് മാസ്റേഴ്സ് റിയാദ് ഡിവിഷന്‍ എ ഗവര്‍ണര്‍ ജൊവെറ്റ ലോപെസ് മുഖ്യാതിഥി ആയിരുന്നു. ചന്ദ്രശേഖരന്‍ നായര്‍, ഷക്കീലാ വഹാബ്, റസൂല്‍ സലാം എന്നിവര്‍ യോഗം നിയന്ത്രിച്ചു.

പ്രതിമാസ യോഗത്തിന്റെ ഭാഗമായി തയാറാക്കിയ പ്രസംഗം, തല്‍ക്ഷണ പ്രസംഗം, മൂല്യ നിര്‍ണയം എന്നിവയില്‍ യാഥാക്രമം ഷീബ രാജു ഫിലിപ്പ്, അബ്ദുള്ള ഹസന്‍, ബിജു വര്‍ഗീസ് എന്നിവര്‍ വിജയികളായി.

സെപ്റ്റംബര്‍ 24 ന് (ബുധന്‍) മലസിലെ ഭാരത് റസ്ററന്റില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0506876434 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍