മാര്‍ ജോയി ആലപ്പാട്ടിനെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ എസ്എംസിസി അനുമോദിച്ചു
Saturday, September 20, 2014 6:53 AM IST
ഷിക്കാഗോ: രൂപതയുടെ നിയുക്ത സഹായ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിനെ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കോപ്പലിലെ എസ്എംസിസി അംഗങ്ങള്‍ അനുമോദിച്ചു.

എസ്എംസിസി പ്രസിഡന്റ് ഏലിക്കുട്ടി ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യോഗം പിതാവിന് എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ഥനകളും നേര്‍ന്നു. യോഗത്തില്‍ മാര്‍ ജോയി ആലപ്പാട്ട് സെന്റ് അല്‍ഫോന്‍സാ ഇടവകക്ക് നല്‍കിയ സേവനങ്ങളെ യോഗം പ്രത്യേകം അനുസ്മരിക്കുകയും പിതാവിന്റെ തുടര്‍ന്നുളള സേവനങ്ങളും വിജയകര പ്രദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍