ഐഐടി സ്റുഡന്‍സ് ഓണാഘോഷം നടത്തി
Tuesday, September 23, 2014 4:47 AM IST
ന്യൂഡല്‍ഹി: ഐഐടി സ്റൂഡന്റ്സ് ഓണാഘോഷം നടത്തി. സംസ്കൃതി 2014 എന്ന പേരില്‍ നടത്തിയ ആഘോഷത്തില്‍ ഇഗ്നോ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണകവിതകള്‍ ആലപിച്ചു.

തുടര്‍ന്ന് ഓണപാട്ടുകള്‍, ഓട്ടന്‍തുള്ളല്‍, തിരുവാതിര, മാജിക് ഷോ, മോണോ ആക്ട്, പാട്ടുമത്സരം, ഡാന്‍സ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. കൂടാതെ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടന്നു. ഓണസദ്യയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

ഐഐടി ഡല്‍ഹി മലയാളി അസോസിയേഷന്‍ ഇനിമുതല്‍ ഐഎംഎ എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക. ഇതിന്റെ ലോഗോയുടെ പ്രകാശനം ചടങ്ങില്‍ പ്രഫ. എന്‍. ചന്ദ്രശേഖരന്‍നായര്‍ നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്