ദ്വാരക മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Tuesday, September 23, 2014 4:56 AM IST
ന്യൂഡല്‍ഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15ന് (തിങ്കള്‍) ഓണാഘോഷം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് മധു കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാ, കായിക പരിപാടികളും മത്സരങ്ങളും അരങ്ങേറി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്