വിശുദ്ധ പാദ്രേ പിയോയുടെ തിരുനാള്‍ ആഘോഷിച്ചു
Thursday, September 25, 2014 8:53 AM IST
ന്യൂഡല്‍ഹി: രോഹിണി പാദ്രേ പിയോ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രേ പിയോയുടെ തിരുനാള്‍ സെപ്റ്റംബര്‍ 23ന് (ചൊവ്വ) ആഘോഷിച്ചു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് പ്രിസണ്‍ മിനിസ്ട്രി നാഷണല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ വടക്കുംപാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജസ്റിന്‍ പുതുശേരി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് വിശുദ്ധനോടുള്ള നൊവേനയുടെ പ്രകാശനം ഫാ. സെബാസ്റ്യന്‍ വടുക്കുംപാടന്‍ നിര്‍വഹിച്ചു.

നൊവേന, ലദീഞ്ഞ്, വിശുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്കുമെന്ററിയുടെ പ്രദര്‍ശനം എന്നിവ നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്