ഡിഎംഎ മഹിപാല്‍പൂര്‍ കപാസേദ ഏരിയയുടെ ഓണാഘോഷം മാറ്റിവച്ചു
Monday, September 29, 2014 8:20 AM IST
ന്യൂഡല്‍ഹി: ഡിഎംഎ മഹിപാല്‍പൂര്‍ കപാസേദ ഏരിയ ഒക്ടോബര്‍ രണ്ടിന് (വ്യാഴം) നടത്താനിരുന്ന ഓണാഘോഷം മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ രണ്ട് പ്രവര്‍ത്തി ദിവസമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അന്നേദിവസം എംസിഡി സ്കൂളില്‍ മറ്റൊരു പരിപാടി നടക്കുന്നതിനാലാണ് ആഘോഷപരിപാടികള്‍ മാറ്റിവയ്ക്കേണ്ടി വന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.