ബ്രിസ്ബനില്‍ 'ബൈബിള്‍ കലോത്സവം 2014' സംഘടിപ്പിച്ചു
Tuesday, September 30, 2014 5:40 AM IST
ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി ബ്രിസ്ബന്‍ നോര്‍ത്തില്‍ സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂളും പേരന്റ് ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായി 'ബൈബിള്‍ കലോത്സവം 2014' സംഘടിപ്പിച്ചു.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് തോട്ടങ്ങര, സീറോ മലബാര്‍ ക്യൂന്‍സ് ലാന്‍ഡ് ചാപ്ളെയിന്‍ പീറ്റര്‍ കാവുംപുറം, സന്തോഷ് മാത്യു, പോള്‍ സിംഗ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

ബാബു മാത്യു, ജോസഫ് സേവ്യര്‍, ജിജി ജോര്‍ജ്, പീറ്റര്‍ തോമസ്, മെറീന മാത്യു, അജിമോന്‍ ആന്റണി, ജിജി റെജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി