ശ്രീനാരായണ ഗുരുവിന്റെ 87-ാം സമാധിദിനം ആചരിച്ചു
Wednesday, October 1, 2014 6:24 AM IST
ബാംഗളൂര്‍ : എസ്എന്‍ഡിപി എസ്ജി പാളയ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 87-ാം സമാധിദിനം ആചരിച്ചു. ശാഖാ ഓഫീസില്‍ നടന്ന ചടങ്ങില്‍ രമാ മോഹന്‍ ഗുരുപ്രഭാഷണം നടത്തി.

വിശേഷാല്‍ പൂജകള്‍, അര്‍ച്ചന, അന്നദാനം എന്നിവയും നടന്നു. എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ ശ്രീസത്യന്‍, പുത്തൂര്‍ ശാഖാ പ്രസിഡന്റ് അടൂര്‍ രാധാകൃഷ്ണന്‍, സെക്രട്ടറി സോജി എന്നിവര്‍ നേതൃത്വം നല്കി.