സെന്റ് പാദ്രോ പിയോ ദേവാലയത്തില്‍ മതബോധന വാര്‍ഷികദിനം ഒക്ടോബര്‍ രണ്ടിന്
Wednesday, October 1, 2014 6:26 AM IST
ന്യൂഡല്‍ഹി: സെന്റ് പാദ്രോ പിയോ ദേവാലയത്തില്‍ മതബോധന വാര്‍ഷികദിനം ഒക്ടോബര്‍ രണ്ടിന് (വ്യാഴം) ആഘോഷിക്കുന്നു. രോഹിണി, സെക്ടര്‍ -3 എംസിഡി ഹാളില്‍ വൈകുന്നേരം നാലിനാണ് പരിപാടി.

മതബോധന വാര്‍ഷിക ദിനത്തിന് കുട്ടികളുടെ നേതൃത്വത്തില്‍ ഫാ. പോള്‍ കൈപ്രംപാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ജപമാലയും ആഘോഷമായ ദിവ്യബലിയും നൊവേനയും ലദീഞ്ഞും തുടര്‍ന്ന് മതബോധന വിഭാഗത്തിലെ കുട്ടികളുടെ കഴിവുകളെ നേരില്‍ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിവിധ കലാപരിപാടികളായ നൃത്തം, പാട്ട്, കഥാപ്രസംഗം, കോല്‍കളി, സ്കിറ്റ് എന്നിവ നടക്കും.

ഡല്‍ഹിയില്‍ നടന്ന കുട്ടികളുടെ നാടക മത്സരത്തില്‍ ഏറ്റവും നല്ല നടനും നടിക്കുമുള്ള പുരസ്കാരം നേടി, മൂന്നാം സമ്മാനത്തിനര്‍ഹമായ നാടകം അമ്മയ്ക്ക് പറയാനുള്ളത് അരങ്ങേറും. തുടര്‍ന്ന് സ്നേഹ വിരുന്നും നടക്കും.

ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്