ഫിലാഡല്‍ഫിയായില്‍ ഏകദിന വനിതാ സെമിനാര്‍ ഒക്ടോബര്‍ 18ന്
Friday, October 3, 2014 8:16 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഏകദിന വനിതാ സെമിനാര്‍ ഒക്ടോബര്‍ 18ന് (ശനി) രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

പ്രാരംഭകാല കുടിയേറ്റക്കാരായി പ്രവാസി നാടുകളില്‍ എത്തിയിരിക്കുന്നവരുടെ ഇടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കുടുംബ ജീവിതത്തിലും ജോലി സ്ഥലങ്ങളിലും ഉണ്ടാകുന്ന ജീവിത വ്യതിയാനങ്ങളെ ക്രിസ്തീയാന്തരീക്ഷത്തിലൂടെ തരണം ചെയ്യുവാന്‍ മനകരുത്തുണ്ടാക്കുവാനായിട്ടുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. സ്പെന്‍സര്‍ ജോണ്‍സണിന്റെ ണവീ ങ്ീലറ ങ്യ ഇവലലലെ? എന്ന പുസ്തകത്തിന് ആധാരമാക്കി തയാറാക്കിയിട്ടുള്ള ‘ജ്യരവീഹീഴ്യ മിറ ആശയഹശരമഹ ടുശൃശൌമഹശ്യ ീള ഇവമിഴല’ ആണ് സെമിനാറിലെ മുഖ്യവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

റവ. ഡോ. ആഷാ ജോര്‍ജ്, ഇവാന്‍ജലിക്കല്‍ ലൂതറിന്‍ ചര്‍ച്ചിലെ പാസ്ററും വേദശാസ്ത്ര പണ്ഡിതയും പ്രമുഖ വാഗ്മിയുമായ റവ. ഡോ. സാറ ആന്‍ഡേഴ്സണ്‍ എന്നിവരാണ് ഈ വര്‍ഷത്തെ സെമിനാറില്‍ മുഖ്യപ്രഭാഷകരായി എത്തുന്നത്.

സെമിനാറില്‍ ഉടനീളം തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുമുള്ള എക്യുമെനിക്കല്‍ ക്വയര്‍ ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങളും കൂടാതെ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള ഏവരേയും പ്രത്യേകിച്ച് സ്ത്രീകളേ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുമ ചാക്കോ (വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍) 215 268 2963, സാലു യോഹന്നാന്‍ 215 322 8222.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്