ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ഉദ്ഘാടനം ഒക്ടോബര്‍ നാലിന്
Friday, October 3, 2014 8:17 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ഇന്ത്യാക്കാര്‍ക്ക് തിലകക്കുറിയാകുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ന്യൂജേഴ്സി സ്റേറ്റ് അസംബ്ളി മാന്‍ ജോണ്‍ മകിയോന്‍, ന്യൂജേഴ്സി ഡെമോക്രാറ്റിക് സ്റേറ്റ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ലിസറ്റ് ഡെഗാഡോ എന്നിവരും പങ്കെടുക്കും.

ഒക്ടോബര്‍ നാലിന് (ശനി) വൈകുന്നേരം ആറിന് ഫോര്‍ഡ്സിലുളള റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍