മാര്‍ത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം
Saturday, October 4, 2014 4:39 AM IST
വാഷിംഗ്ടണ്‍. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസനം നേതൃത്വം നല്‍കുന്ന മാര്‍ത്തോമ്മാ സേവികാസംഘം 15-ാമത് ദേശീയ സമ്മേളനത്തിന് തിരി തെളിഞ്ഞു. അമേരിക്കന്‍ ഭദ്രാസന എപ്പിസ്കോപ്പ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് , സമ്മേനത്തിന്റെ മുഖ്യാതിഥിയും മാര്‍ത്തോമ്മാ സഭയുടെ തിരുവനനന്തപുരം കൊല്ലം ഭദ്രാസന എപ്പിസ്കോപ്പയുമായ അഭി. തോമസ് മാര്‍ തീമത്തിയോസ് എന്നിവര്‍ ചേര്‍ന്നാണ് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ഒക്ടോബര്‍ 2 മുതല്‍ 5 വരെ വാഷിംഗ്ടണിലെ ലോറല്‍വെസ്റ് ഹോളിഡേ ഇന്നില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ധാരാളം സേവികാസംഘ അംഗങ്ങള്‍ പങ്കെടുക്കുന്നുവെന്ന് നോര്‍ത്തമേരിക്കയിലെ മാര്‍ത്തോമ്മാസഭയുടെ അസംബ്ളി പ്രതിനിധി മറിയാമ്മ എബ്രഹാം പറഞ്ഞു.

മാര്‍ത്തോമ്മാ ചര്‍ച്ച് ഗ്രേറ്റര്‍ വാഷിംങ്ടണിലെ സേകികാസംഘം ആഥിത്യം അരുളുന്ന സമ്മേളനത്തിന് പ്രസിഡന്റ് റവ.ബിനോയി തോമസ്, മിനി രാജന്‍, മേരി ജോര്‍ജ് ,സാറാമ്മ തോമസ് മറിയാമ്മ നൈനാന്‍, സൂസമ്മ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. വൈസ് പ്രസിഡന്റ ് റവ.ഷിനോയ് ജോസഫിനെ കൂടാതെ കേന്ര ഭദ്രാസന പ്രതിനിധികളായ സെക്രട്ടറി മറിയാമ്മ ഏബ്രഹാം, ട്രഷറര്‍ ലില്ലി സൈമണ്‍, അസംബ്ളി അംഗം ഫിലദല്‍ഫിയാ ക്രിസ്തോസ് ചര്‍ച്ചിലെ മറിയാമ്മ ഏബ്രഹാം എന്നിവര്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. സേവികാ സംഘം ദേശീയ സമ്മേളനത്തിന്റെ സൂവനിര്‍ പ്രകാശനം അമേരിക്കന്‍ ഭദ്രാസന എപ്പിസ്കോപ്പാ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് , സമ്മേനത്തിന്റെ മുഖ്യാതിഥിയും മാര്‍ത്തോമ്മാ സഭയുടെ തിരുവനനന്തപുരം കൊല്ലം ഭദ്രാസന എപ്പിസ്കോപ്പായുമായ അഭി. തോമസ് മാര്‍ തീമോത്തിയോസിന് ആദ്യപ്രതി നല്‍കി നിര്‍വ്വഹിച്ചു. നാന്‍സി തോമസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. സൂവനീറിന്റെ വിജയത്തിന് പിറകില്‍ പ്രവര്‍ത്തിച്ച ഏവരേയും നാന്‍സി തോമസ് അഭിനന്ദിക്കുകയും ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

സ്ത്രീശാക്തികരണവും സമ്പുഷ്ട കുടുബവും (നസ്രേത്തിലെ ഭവനം) എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ മുഖ്യവിഷയം. ആമുഖപ്രസംഗത്തില്‍ അമേരിക്കന്‍ ഭദ്രാസന എപ്പിസ്കോപ്പാ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സേവികമാരെ അഭിനമ്പിച്ചു.. സമ്മേനത്തിന്റെ മുഖ്യാതിഥിയും മാര്‍ത്തോമ്മാ സഭയുടെ തിരുവനനന്തപുരം കെല്ല ഭദ്രാസന എപ്പിസ്കോപ്പായുമായ അഭി. തോമസ് മാര്‍ തീമത്തിയോസ് സമ്മേളനത്തില്‍ പ്രധാനദൂത് നല്‍കി. നസ്രേത്തിലെ ഭവനം പോലെ കുടുംബ ബന്ധങ്ങളിലൂടെ ദൈവസ്നേഹത്തിന്റെ പ്രതിനിധികളായി സേവികമാര്‍ വ്രര്‍ത്തിക്കണമെന്നും അദ്ദേഹം പ്രംരംഭമായി പറഞ്ഞു. സമ്മേളനം ഒക്ടോബര്‍ 5 ഞായറാഴ്ച പര്യവസാനിക്കും. സമ്മേളനത്തിന്റെ ഭാഗമായി സേവികമാര്‍ക്ക് വൈറ്റ് ഹൌസ്, വാഷിംങ്ടണ്‍ മോണുമെന്റ ്, ലിങ്കന്‍ മെമ്മോറിയല്‍, ക്യാപ്പിറ്റോള്‍ ഹില്‍, ആര്‍ലിംങ്ടണ്‍ സെമിത്തേരി തുടങ്ങിയവ നന്ദി അറിയിക്കുവാനും പ്രവര്‍ത്തകര്‍ അവസരം ഒരുക്കിയിരുന്നു. ശ്രീമതി സിസ്സി ജോണ്‍ ഡിസി ടൂറിന് നേതൃത്വം നല്‍കി. ഏബ്രഹാം മാത്യു (ഫിലാഡല്‍ഫിയ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം