സ്റാറ്റന്‍ഐലന്റില്‍ സ്കൂള്‍ ഓഫ് ആര്‍ട്സിന് തുടക്കം
Saturday, October 4, 2014 4:39 AM IST
ന്യൂയോര്‍ക്ക്: മലയാള ഭാഷയും സംസ്കാരവും കലാരൂപങ്ങളും വരുംതലമുറയ്ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്കൂള്‍ ഓഫ് ആര്‍ട്സിന് ഒക്ടോബര്‍ നാലിന് ശനിയാഴ്ച തുടക്കംകുറിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30-ന് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പി.എസ്-54-ല്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രവാസി മലയാളി സമൂഹത്തിന് സുപരിചിതനായ ജെ. മാത്യൂസ് ഭദ്രദീപം കൊളുത്തി സ്കൂള്‍ ഓഫ് ആര്‍ട്സ് ഉദ്ഘാടനം ചെയ്യും. സ്റാറ്റന്‍ഐലന്റിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് മലയാളികളുടെ ചിരകാല സ്വപ്നമാകും ഇതോടെ സഫലമാകുന്നത്.

മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ഐലന്റ് പ്രസിഡന്റ് എസ്.എസ് പ്രകാശിന്റെ നേതൃത്വത്തില്‍ ജോസ് ഏബ്രഹാം (കോര്‍ഡിനേറ്റര്‍), ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, സണ്ണി കോന്നിയൂര്‍, സജിത് നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

ന്യൂജേഴ്സിയിലെ പ്രശസ്ത നൃത്തവിദ്യാലയമായ മയൂര സ്കൂള്‍ ഓഫ് ആര്‍ട്സാണ് നൃത്തപരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സംഗീതം, ഉപകരണ സംഗീതം, യോഗ, മലയാള ഭാഷ തുടങ്ങിയവ പരിശീലിക്കുന്നതിന് പ്രത്യേക ക്ളാസുകള്‍ ഉണ്ടായിരിക്കും.

സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.സ് പ്രകാശ് (പ്രസിഡന്റ്) 917 301 8885, ജോസ് ഏബ്രഹാം (കോര്‍ഡിനേറ്റര്‍) 718 619 7759, സണ്ണി കോന്നിയൂര്‍ (917 514 1396, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (917 854 3818), സജിത് നായര്‍ (646 302 2976), റോഷിന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്) 646 262 7945, ജോസ് വര്‍ഗീസ് (സെക്രട്ടറി) 917 817 4115, ബോണിഫസ് ജോര്‍ജ് (ട്രഷറര്‍) 917 415 6883, സാമുവേല്‍ കോശി (ജോയിന്റ് സെക്രട്ടറി) 917 829 1030. ബിജു ചെറിയാന്‍ (പബ്ളിസിറ്റി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം