വെല്‍സ്പ്രിംഗ് ധ്യാനകേന്ദ്രത്തിലെ ദേവാലയവും മന്ദിരവും ആശീര്‍വദിച്ചു
Tuesday, October 7, 2014 6:23 AM IST
വെല്‍സ് പ്രിംഗ്: ജീവിതം വഴിമുട്ടിയ ജനഹൃദയങ്ങള്‍ക്കു ദൈവിക കരസ്പര്‍ശം അനുഭവിക്കുന്നതിനായി അമേരിക്കയില്‍ ആരംഭിച്ച വെല്‍സ്പ്രിംഗ് ധ്യാനകേന്ദ്രത്തിലെ പുതുതായി നിര്‍മിച്ച ദേവാലയത്തിന്റെയും മന്ദിരത്തിന്റെയും ആശീര്‍വാദകര്‍മം ടെയ്ലര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് സ്ട്രിക്ലാന്‍ഡ് നിര്‍വഹിച്ചു.

1998ല്‍ എംഎസ്എഫ്എസ് സഭാംഗവും മലയാളിയുമായ ഫാ. അഗസ്റിന്‍ തറപ്പേലാണ് ധ്യാന കേന്ദ്രം സ്ഥാപിച്ചത്. അമേരിക്കയിലെ വൈറ്റ്ഹൌസ് റോണ്‍സ് ക്വാര്‍ട്ടര്‍ റോഡിലാണ് വെല്‍സ്പ്രിംഗ് ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്നത്. 12 ഏക്കറുള്ള വിശാലമായ സ്ഥലത്തുള്ള ധ്യാനകേന്ദ്രത്തില്‍ 13 മുറികളും 60 പേര്‍ക്കു പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനുള്ള സൌകര്യവുമുണ്ട്. ധ്യാന കേന്ദ്രത്തിനുള്ളില്‍ പ്രാര്‍ഥന നിരതരായി കഴിയുന്ന വലിയ സമൂഹത്തിനു ആധ്യാത്മികരംഗത്തു ഒരു പുത്തനുണര്‍വു നല്‍കുന്നതിനാണ്് വെല്‍സ്പ്രിംഗ് എന്ന ആധ്യാത്മിക കേന്ദ്രം സ്ഥാപിതമായതെന്നു മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഡി സാലസ് സഭയുടെ സൂപ്പീരിയര്‍ ജനറല്‍ ഫാ. ഏബ്രഹാം വെട്ടുവേലില്‍ പറഞ്ഞു.

ദൈവവും മനുഷ്യനുമായും മനുഷ്യനും സമൂഹവുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനും അധ്യാത്മികതയില്‍ വളരാനും ആളുകളെ സഹായിക്കുകയാണ് ധ്യാനകേന്ദ്രത്തിന്റെ ലക്ഷ്യമെന്നും നിശബ്ദതയില്‍ നടത്തുന്ന ധ്യാനത്തിലൂടെ ദൈവത്തെ കണ്െടത്താനും ദൈവവുമായി സംവദിക്കാനും ഇവിടെ നടക്കുന്ന ധ്യാനങ്ങളും ആത്മിക കൌണ്‍സിലിംഗുകളും സഹായിക്കുമെന്നും ഫാ. അഗസ്റിന്‍ തറപ്പേല്‍ പറഞ്ഞു.

വര്‍ഷങ്ങളായി അമേരിക്കല്‍ സേവമനുഷ്്ഠിക്കുന്ന ഫാ. അഗസ്റിന്‍ തറപ്പേല്‍ ഇപ്പോള്‍ എംഎസ്എഫ്എസ് സഭയുടെ അമേരിക്കന്‍ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചുവരുകയാണ്. റോമന്‍ കാത്തോലിക്കാ സഭയിലെ മിഷനറി സന്യാസ സമൂഹമാണു മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഡി സാലസ് സഭ.

അമേരിക്കയില്‍ ഫ്രാന്‍സാലിയന്‍ വൈദികരുടെ മേല്‍നോട്ടത്തിലുള്ള ഏക ധ്യാനകേന്ദ്രമാണു വെല്‍സ്പ്രിംഗ്. അമേരിക്കയിലെ 13 സ്റേറ്റുകളിലായി 53 ഫ്രാന്‍സാലിയന്‍ വൈദികര്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

അമേരിക്കക്കാര്‍ തങ്ങളെ അധ്യാത്മിക ജീവിതത്തിലേക്കു നയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഫാ. അഗസ്റിന്‍ തറപ്പേലിനെ സ്നേഹപൂര്‍വം ഫാ. ഗസ് എന്നാണു ആഭിസംബോധന ചെയ്യുന്നത്.

ചെമ്മലമറ്റം ഇടവകാംഗവും ചേരാനി തറപ്പേല്‍ പരേതരായ മൈക്കില്‍ -ബ്രിജിറ്റ് ദമ്പതികളുടെ മകനുമാണ് ഫാ. അഗസ്റിന്‍ തറപ്പേല്‍.