ഹൂസ്റണ്‍ ഇമ്മാനുവല്‍ ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുന്നു
Wednesday, October 8, 2014 5:01 AM IST
ഹൂസ്റണ്‍: ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക പ്രവര്‍ത്തന പന്ഥാവില്‍ ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇതിനോടനുബന്ധിച്ച് ഒക്ടോബര്‍ 11ന് വൈകുന്നേരം 4.30ന് വികാരി റവ. സാജു മാത്യുവിന്റെ അധ്യക്ഷതയില്‍ ആഘോഷ സമ്മേളനം ഇമ്മാനുവല്‍ സെന്ററില്‍ നടക്കും.

സാമൂഹിക, സാംസ്കാരിക സഭാ നേതാക്കന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടു ചേര്‍ന്ന് ഹൂസ്റണ്‍ ഇമ്മാനുവല്‍ ഇടവകയിലെ കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ഇമ്മാനുവല്‍ നൈറ്റ് എന്ന പരിപാടിയും അരങ്ങേറും.

ഒക്ടോബര്‍ 12ന് (ഞായര്‍) രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് റഖവ. കൊച്ചുകോശി ഏബ്രഹാം നേതൃത്വം നല്‍കും. കഴിഞ്ഞ 20 വര്‍ഷമായി സ്റാഫോഡ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഇമ്മാനുവല്‍ ദേവാലയത്തിന് സിറ്റിയുടെ ബ്യൂട്ടിഫിക്കേഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഹൂസ്റണ്‍ ഇമ്മാനുവല്‍ ഇടവക ഇതിനോടു ചേര്‍ന്ന് അജയ് തോമസിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കര്‍ഠണാടക, ഓഡിസ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ അനാഥരായ കുട്ടികളുടെ താമസം, പഠനം എന്നിവയ്ക്കായി 50,000 ത്തോളം ഡോളറിന്റെ പദ്ധതി നടപ്പാക്കും.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല