പ്രഭവസ്ഥാനത്തെ കുറിച്ചുള്ള ബോധം ഉള്‍ക്കൊള്ളണം: കാതോലിക്ക ബാവ
Wednesday, October 8, 2014 5:02 AM IST
വാഷിംഗ്ടണ്‍ ഡി.സി: ജൂബിലി എന്നാല്‍ പ്രഭവ സ്ഥാനത്തേക്കുള്ള മടങ്ങി പോക്കും ആത്മപരിശോധനയ്ക്കും പുനര്‍ സമര്‍പ്പണത്തിനുമുളള അവസരവുമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ മാര്‍ത്തോമ ശ്ളീഹായുടെ നാമധേയത്തില്‍ 1965ല്‍ ആരംഭിച്ച സെന്റ് തോമസ് ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 28ന് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നിര്‍വഹിച്ചു.

സെപ്റ്റംബര്‍ 27 ന് വൈകിട്ട് ദേവാലയാങ്കണത്ത് നല്‍കിയ സ്വീകരണത്തെ തുടര്‍ന്ന് നടന്ന സന്ധ്യാ നമസ്കാരത്തിനു പരിശുദ്ധ കാതോലിക്ക ബാവാ നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 28ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 12.30ന് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളോവാസ് മെത്രാപൊലീത്ത അധ്യക്ഷത വഹിച്ചു. ദേവാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നിലവിളക്ക് തെളിച്ച് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലേക്ക് ആദ്യമായി കാതോലിക്ക നിധി ശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം ബാവയുടെ മടക്കയാത്രയ്ക്കു മുമ്പുള്ള അവസാനത്തെ പൊതു പരിപാടി ആയിരുന്നു ഇത്.

വര്‍ണാഭമായ പൊതു സമ്മേളനത്തില്‍ വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി.ജോണ്‍ സ്വാഗതവും സെക്രട്ടറി ജോയി സി. തോമസ് കൃതജ്ഞതയും പറഞ്ഞു. ട്രസ്റി രാജന്‍ യോഹന്നാന്‍ ഹാരമണിയിച്ചും എല്ലാ ആധ്യാത്മീയ സംഘടനകളുടെയും പ്രധിനിധികള്‍ പൂച്ചെണ്ടുകള്‍ നല്‍കിയും പരിശുദ്ധ ബാവയെ ആദരിച്ചു. ജൂബിലി കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ കെ. യോഹന്നാന്‍ ജൂബിലി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വിവിധ ആധ്യാത്മീയ സംഘടനകള്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ബിജു മാത്യു, ഷിബു വര്‍ഗീസ് എന്നിവരുടെ സഹായത്തോടെ ഇടവകയുടെ കഴിഞ്ഞ 50 വര്‍ഷത്തെ വിവിധ നാഴിക കല്ലുകളെ ഉള്‍പ്പെടുത്തി വികാരി ഫാ. ജോണ്‍സണ്‍ സി. ജോണിന്റെ ശബ്ദ രേഖയോടെ പ്രദര്‍ശിപ്പിച്ച സ്ളൈഡ് ഷോ സദസിന്റെ ശ്രദ്ധ പിടിച്ചു പറ്റി.

ഫാ. അലക്സാണ്ടര്‍ കുര്യന്‍, പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ആശംസസന്ദേശം വായിക്കുകയും ഇടവക വികാരിക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. ങൃ . കശെമവ, ഘലഴഴല (ങീിഴീാേല്യൃ ഇീൌി്യ ഋഃലരൌശ്േല ), ങ. ഉമിശലഹഹല ജല്യൃൃ ,ൃലുൃലലിെമേശ്േല ീള ഇീിഴൃലാമി ഢമി ഒീഹഹലി , എൃ . ഖമീി ഒീൌരസ (അ .ജൃശല ീള ഏൃലലസ ഛൃവീേറീഃ ഇവൌൃരവ ), എൃ .ഉീാമറശീൌ ടമൃമയമാീി ഞശ്വസ (ഇീുശേര ഇവൌൃരവ ), ങൃ .അൃരവ ഉശഹശഴലി എശസൃല ഏലഹമ്യല ീള ഋവേശീുലമി രവൌൃരവ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, ഫാ. റെജി ചാക്കോ, ഫാ. കെ.പി വര്‍ഗീസ്, ഫാ. ജോര്‍ജ് സി. മാത്യു എന്നീ സമീപ ഇടവക വികാരിമാരെ കൂടാതെ ഈ ദേവാലയത്തിന്റെ മുന്‍കാല വികാരിമായിരുന്ന ഫാ. സി.എം അലക്സാണ്ടര്‍, ഫാ. ഡോ. പി.സി. തോമസ്, ഡോ. വര്‍ഗീസ് കെ. ജോഷ്വ എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി.ജോണിന്റെ 12 വര്‍ഷത്തെ വൈദിക വൃത്തിയുടെ വാര്‍ഷികം പ്രമാണിച്ച് പരിശുദ്ധ ബാവ പൊന്നാട അണിയിച്ച് ആദരിച്ചു. സമ്മേളനത്തില്‍ സന്നിഹിതരായിരുന്ന മുന്‍ വികാരിമാരെയും ഇടവകയിലെ സാറാമ്മ തോമസ്, ടി.എം. ചാക്കോ, ടി.പി. വര്‍ഗീസ്, ജോണ്‍ സി. തോമസ്, ജോര്‍ജ് വി.തോമസ്, കെ.യോഹന്നാന്‍, മാത്യു സി. പോള്‍, ടി.പി. ജോണി എന്നീ മുതിര്‍ന്ന എട്ടു കുടുംബങ്ങളെയും ബാവ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന് ആഞ്ജലിന ജോണി, നിര്‍മല തോമസ് എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു.

കാതോലിയ്ക്കാ മംഗള ഗാനത്തോടും ആശിര്‍വാദത്തോടും കൂടി ഈ ഇടവകയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടന ചടങ്ങിന് തിരശീല വീണു. തുടര്‍ന്ന് വൈകുന്നേരം അഞ്ചോടെ ഇടവക കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കാതോലിക്ക ബാവായ്ക്കും ഇടവക മെത്രാപൊലീത്തായ്ക്കും റെയ്ഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മളമായ യാത്രയയപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം