'പ്രതിഭോത്സവ് 2014' സ്റേജ്ഷോ ഒക്ടോബര്‍ 19 ന്
Wednesday, October 8, 2014 5:04 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രമുഖ കലാസംഘടനയായ പ്രതിഭാ ആര്‍ട്സ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റണിലെ പ്രസിദ്ധരായ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി സംഘടിപ്പിക്കുന്ന 'പ്രതിഭോത്സവ് 2014' സ്റേജ്ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം ഒരുക്കുന്ന സ്റ്റേജ്ഷോ ഒക്ടോബര്‍ 19 ന് വൈകുന്നേരം 5.30 ന് സ്റാഫോര്‍ഡ് സിവിക് സെന്ററില്‍ നടക്കും. പ്രമുഖ ഗായകരുടെ ഗാനങ്ങള്‍, ഹാസ്യകലാപ്രകടനങ്ങള്‍, നൃത്തങ്ങള്‍, സ്കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഷോയില്‍ നിന്നും സമാഹരിക്കുന്ന പണം കോട്ടയം ജില്ലയിലെ സാന്ത്വനം അനാഥാലയത്തിന് സംഭാവന ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്റേജ് ഷോ വിജയിപ്പിക്കുന്നതിനായി ഏവരുടെയും സഹായസഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നതായി സെക്രട്ടറി ബ്ളസന്‍ ഹൂസ്റണ്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍ഡ്രൂസ് ജേക്കബ് 7138857934, സുകു കൊടുവേലില്‍ 8326579297, ബാബു ചേര്‍ത്തല 8324755280.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി