പത്തനാപുരം അസോസിയേഷന്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു
Thursday, October 9, 2014 4:10 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ രണ്ടാമത് വാര്‍ഷികം വിവിധ കലാപരിപാടികളോടെ ഒക്ടോബര്‍ 26 ന് (ഞായര്‍) ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി സെക്രട്ടറി ഉമ്മന്‍ ജോണ്‍ അറിയിച്ചു.

ഞായര്‍ വൈകുന്നേരം ആറിന് ഡാളസ് രുചി പാലസില്‍ കൂടുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ചാള്‍സ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിലേക്ക് പത്തനാപുരം സ്വദേശികളെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ