ടോമി അഗസ്റിന്‍ തെക്കേക്കര ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Thursday, October 9, 2014 4:11 AM IST
ഫിലാഡല്‍ഫിയ: ആലുവ സ്വദേശിയും ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളി കൈക്കാരനുമായിരുന്ന ടോമി അഗസ്റിന്‍ തെക്കേക്കര (48) ഹൃദയാഘാതം മൂലം നിര്യാതനായി.

സംസ്കാരം 11 ന് (ശനി) രാവിലെ ഒമ്പതിന് പള്ളിയില്‍ പതിവുള്ള കുര്‍ബാന. 10 മുതല്‍ 11 വരെ വ്യൂവിംഗ്. തുടര്‍ന്നു സംസ്കാര ശുശ്രൂഷക്കു ശേഷം സംസ്കാരം റിസറഷന്‍ സെമിത്തേരിയില്‍ (5201 ഹ്യുംവില്‍ റോഡ്, ബെന്‍സലെം 19020.

ഭാര്യ ഷീബ ചമ്പക്കുളം ചേലേക്കാട് കുടുംബാംഗം. മക്കള്‍: ഓസ്റിന്‍, അഗ്സന്‍. സഹോദരങ്ങള്‍: നെല്‍സന്‍ (ഫിലാഡല്‍ഫിയ) മേമി ഷാബു (ആലുവ) മിനി ആന്റണി (ഫിലാഡല്‍ഫിയ). മാതാവ് മറിയാമ്മ ഫിലഡല്‍ഫിയയില്‍ താമസിക്കുന്നു സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ കുര്യാക്കോസ് കുടക്കച്ചിറയുടെ ഭാര്യാസഹോദരിയുടെ പുത്രനാണ്.

മുംബൈയിലും സൌദിയിലും ജോലി ചെയ്ത ശേഷമാണ് അമേരിക്കയിലേക്കു കുടിയേറിയത്. എകെഇആര്‍ ഷിപ്പ് യാര്‍ഡിലാണു ജോലി ചെയ്തിരുന്നത്.

'കല'യുടെ ട്രഷററും ഫോമ ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി കണ്‍വീനറുമായിരുന്നു. എസ്എംസിസി ചാപ്റ്റര്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു.

ടോമി അഗസ്റിന്റെ നിര്യാണത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, മുന്‍ വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം, ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു എന്നിവര്‍ അനുശോചിച്ചു.

ഒക്ടോബര്‍ 10 ന് (വെള്ളി) 4.30 മുതല്‍ ഏഴു വരെ വ്യൂവിംഗ് സീറോ മലബാര്‍ പള്ളിയില്‍. (608 വെത്സ് റോഡ്). 7 മണിക്കു കുര്‍ബാന, തുടര്‍ന്നു ഒപ്പീസ്. ഒപ്പീസ് നടക്കുമ്പോഴും വ്യുവിംഗ് ഉണ്ടാവും.

വിശദ വിവരങ്ങള്‍ക്ക്: 2158285133; 2156987351.

റിപ്പോര്‍ട്ട്: വിന്‍സെന്റ് ഇമ്മാനുവല്‍