ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്റ്യന്‍ ഫെലോഷിപ്പിന്റെ സുവിശേഷ യോഗം ഒക്ടോബര്‍ 17, 18 (വെള്ളി, ശനി) തീയതികളില്‍
Thursday, October 9, 2014 4:15 AM IST
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): ബര്‍ഗന്‍ കൌണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായ ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 17, 18 (വെള്ളി, ശനി) തീയതികളില്‍ സുവിശേഷയോഗം നടത്തുന്നു. കേരളത്തിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികയായ മോളി ലൂക്കാണ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നത്. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചിലിക്കല്‍ പള്ളിയില്‍ (34 ഡെല്‍ഫോര്‍ഡ് അവന്യു, ബര്‍ഗന്‍ഫീല്‍ഡ്) നടത്തുന്ന കണ്‍വന്‍ഷന്‍ വെള്ളി വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു വരെയും ശനി വൈകുന്നേരം 6.30 മുതല്‍ ഒമ്പതു വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. കണ്‍വന്‍ഷന്റെ ഭാഗമായി വിവിധ പള്ളികളില്‍നിന്നുള്ള ആളുകളുടെ പങ്കാളി ത്തത്തോടെ ബിസിഎംസിയുടെ ഗായകസംഘം ഗാനശുശ്രൂഷയും നടത്തും. സഭാ വ്യത്യാസമില്ലാതെ കഴിഞ്ഞ 28 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഫെലോഷിപ്പ് മലയാളി ക്രിസ്ത്യാനികള്‍ക്ക് ഒത്തുചേരുവാനും കൂട്ടായ്മ ആചരിക്കുവാനുമുള്ള ഒരു വേദിയായി പ്രവര്‍ത്തിച്ചുവരുന്നു. ജീവകാരുണ്യപ്രവര്‍ ത്തനങ്ങളിലും ഫെലോഷിപ്പ് സജീവമാണ്. എല്ലാ മലയാളി ക്രിസ്ത്യാനികളും സകുടുംബം സംബന്ധിച്ച് കണ്‍വന്‍ഷന്‍ വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എസ്. ചാക്കോ (പ്രസിഡന്റ്) 201 262 5979, സജി ടി. മാത്യു (സെക്രട്ടറി) 2019255763, പോള്‍ ജോണ്‍ (വൈസ് പ്രസിഡന്റ്) 6464131131, പ്രസാദ് മാത്യു (ട്രഷറര്‍) 2012446005, സോബി കുരുവിള (ജോ.സെക്രട്ടറി) 8627038457.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍