ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഓണം ആഘോഷിച്ചു
Thursday, October 9, 2014 4:52 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (കചഅ ചഥ) ഓണാഘോഷവും, എഡ്യൂക്കേഷന്‍ സെമിനാറും സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച രാവിലെ പത്തു മുതല്‍ രണ്ടു വരെ ക്യൂന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടത്തി. രാവിലെ പത്തിന് 'എഫക്ടീവ് കമ്യൂണിക്കേഷന്‍' എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ചയും നടത്തുകയുണ്ടായി. എഡ്യൂക്കേഷന്‍ ചെയര്‍ ജിന്‍സി ജോസഫ്, ഡോ. ആനി പോള്‍, മേരി ഫിലിപ്പ്, ഡോ. സോളിമോള്‍ കുരുവിള എന്നിവര്‍ പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി നൈന പ്രസിഡന്റ് വിമലാ ജോര്‍ജും, കേരളാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഏബ്രഹാം പുതുശേരിയും പങ്കെടുത്തു. ഐ.എന്‍.എ എന്‍.വൈ പ്രസിഡന്റ് ഏലിയാമ്മ മാത്യു സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളും സംഘടനാ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമിന് ശോശാമ്മ ആന്‍ഡ്രൂസ് നേതൃത്വം നല്‍കി. വിവിധ കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി ജൂഡി പണിക്കര്‍ എം.സിയായിരുന്നു. ലീലാമ്മ അപ്പുക്കുട്ടന്‍ നന്ദി രേഖപ്പെടുത്തി. ഉഷാ ജോര്‍ജ് (പ്രസിഡന്റ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം