റോബി മാത്യൂസ് ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
Friday, October 10, 2014 5:01 AM IST
ഫിലാഡല്‍ഫിയാ: കോട്ടയം നാട്ടകം മരമ്മേല്‍ കെ.ടി. മാത്തുക്കുട്ടിയുടെ പുത്രന്‍ റോബി മാത്യൂസ് ( കൊച്ചുമോന്‍-51) ഫിലാഡല്‍ഫിയായില്‍ ഒക്ടോബര്‍ ആറിന് നിര്യാതനായി. ഫിലാഡല്‍ഫിയാ സിറ്റി ഓഡിറ്ററായിരുന്നു.

സംസ്കാരം ഒക്ടോബര്‍ 11 ശനിയാഴ്ച ലാംബ് ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷകള്‍ക്ക് ശേഷം 25 ബൈബറി റോഡിലുള്ള ഫോറസ്റ് ഹില്‍ സെമിത്തേരിയില്‍ നടക്കും. 10 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8:30 വരെ 101 ബൈബറി റോഡിലുള്ള ലാംബ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടക്കും.

ഭാര്യ: സുജ, മകള്‍: റേച്ചല്‍. പിതാവ്: കെ.ടി. മാത്തുക്കുട്ടി, മാതാവ്: സറാമ്മ,സഹോദരങ്ങള്‍: റോയി മാത്യൂസ്(ചിക്കാഗോ), റോണി മാത്യൂസ് (ഡാളസ്), റീനാ (ഇന്‍ഡ്യ). 1995 മുതല്‍ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ യൂത്ത് മിനിസ്ട്രിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം