ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ 2018 ഷിക്കാഗോയില്‍
Friday, October 10, 2014 5:03 AM IST
ഷിക്കാഗോ: 2018 ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ വെച്ച് നടത്താന്‍ തീരുമാനമായി.
ഷിക്കാഗോ റീജിയന്റെ യോഗത്തില്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ പേര് നിര്‍ദേശിക്കുകയും യോഗം ഐക്യകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിന്നും സണ്ണി വള്ളിക്കളം, സെക്രട്ടറി സാബു നടുവീട്ടില്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, വൈസ് പ്രസിഡന്റ് രഞ്ചന്‍ വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നിയുക്ത സെക്രട്ടറി ബിജി സി. മാണി, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം സാല്‍ബി പോള്‍ ചേന്നോത്ത്, സിനു പാലയ്ക്കത്തടം, മോഹന്‍ സെബാസ്റ്യന്‍, ഫ്രാന്‍സീസ് ഇല്ലിക്കല്‍, ഡൊമിനിക് തെക്കേത്തല, അച്ചന്‍കുഞ്ഞ് മാത്യു, സജി വര്‍ഗീസ്, വര്‍ക്കി സാമുവേല്‍, ഇല്ലിനോയി മലയാളി അസോസിയേഷനില്‍ നിന്നും മുന്‍ പ്രസിഡന്റ് ജോസി കുരിശിങ്കല്‍, ഫോമാ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, കേരളാ അസോസിയേഷനില്‍ നിന്നും സിബി പാത്തിക്കല്‍, സണ്ണി ജോണ്‍, മിഡ്വെസ്റ് മലയാളി അസോസിയേഷനില്‍ നിന്ന് ഫോമാ ആര്‍.വി.പി പീറ്റര്‍ കുളങ്ങര, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷനില്‍ നിന്ന് ബിജി ഫിലിപ്പ്, മറ്റ് നേതാക്കളായ ജോര്‍ജ് മാത്യു (ബാബു), ജോര്‍ജ് തച്ചങ്കരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് സംഘടനാപാടവം തെളിയിച്ച നല്ലൊരു സംഘാടകനാണ് ബെന്നി വാച്ചാച്ചിറ. ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഫോമാ ആര്‍.വി.പി, ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, നിലവിലുള്ള (2014- 16) നാഷണല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം