ഡിട്രോയ്റ്റ് ഈഗിള്‍സിന്റെ സ്റേജ് ഷോയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു
Friday, October 10, 2014 6:43 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബിന്റെ ധനശേഖരണാര്‍ഥം നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്റേജ് ഷോ 'ഇതാട അളിയാ പെരുനാളി'ന്റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു.

ഫാ. ജോയ് ചക്കിയാന്‍ മിഷിഗണിലെ പ്രമുഖ റിയല്‍ എസ്റേറ്റ് ഏജന്റ് കോശി ജോര്‍ജിന് ആദ്യത്തെ ടിക്കറ്റ് നല്‍കിയാണ് ടിക്കറ്റ് വിതരണോദ്ഘാടനം നടത്തിയത്. പരിപാടിയുടെ മെഗാ സ്പോണ്‍സര്‍ കൂടിയാണ് കോശി ജോര്‍ജ്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച ഈ ചെറു പ്രസ്ഥാനം അമേരിക്കന്‍ മലയാളികളുടെ പുതുതലമുറയെ വോളിബോള്‍ കളിയിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം ഡിട്രോയ്റ്റ് ഈഗിള്‍സ് കളിക്കാര്‍ക്ക് വേണ്ടുന്ന സ്പോര്‍ട്സ് ഗുഡ്സ് വാങ്ങുന്നതിനും മിഷിഗണില്‍ ലീഗ് കളികള്‍ നടത്തുന്നതിനും വേണ്ടിയാണ്.

ചിട്ടയായ ടിക്കറ്റ് വിതരണത്തിനും പരിപാടികളുടെ നടത്തിപ്പിനും നേതൃത്വം നല്‍കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

ഫാ. ജോയ് ചക്കിയാന്‍, മാത്യൂസ് ചെരുവില്‍, മോഹന പനങ്കാവില്‍, തോമസ് കര്‍ത്തനാള്‍, ജിജി പോള്‍, സഞ്ജു കോയിതറ, ജയിന എലക്കാട്ട്, തോമസ് എലക്കാട്ട്, ജോളി ഡാനിയേല്‍, റൂബന്‍ ഡാനിയേല്‍, പ്രിമസ് ജോണ്‍, ഷോണ്‍ കര്‍ത്തനാള്‍, ചാക്കോ എപ്രേയിന്‍, ജെയിന്‍ മാത്യു, തോമസ് ജോര്‍ജ് (ചാച്ചി), ബിജു സെബാസ്റ്യന്‍, അഭിലാഷ് പോള്‍, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇനിയും ടിക്കറ്റ് എടുക്കാത്തവര്‍ എത്രെയും പെട്ടെന്ന് ടിക്കറ്റ് എടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ പങ്കാവില്‍ 248 670 9044.