സാറാമ്മ പൊയ്കയില്‍ നിര്യാതയായി
Monday, October 13, 2014 4:03 AM IST
വാഷിംഗ്ടണ്‍: കൌങ്ങുംപ്രയാര്‍ പൊയ്കയില്‍ വീട്ടില്‍ പരേതനായ ജോര്‍ജ് പൊയ്കയിലിന്റെ ഭാര്യ സാറാമ്മ പൊയ്കയില്‍ (81) വാഷിംഗ്ടണില്‍ നിര്യാതയായി. മല്ലപ്പള്ളി വേലൂര്‍ കുടുബാംഗമാണ്. ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മാര്‍ത്തോമ്മാ ഇടവകാംഗമായിരുന്നു പരേത. സാം, ഷെറിന്‍ എന്നിവര്‍ മക്കളാണ് (രണ്ടു പേരും വാഷിംഗ്ടണില്‍). സംസ്കാരം പിന്നീട്.

അമേരിക്കയില്‍ കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാളായിരുന്നു പരേത. അമേരിക്കയിലെ (ന്യൂയോര്‍ക്ക്) ആദ്യ മാര്‍ത്തോമ്മാ ഇടവകയുടെ രൂപീകരത്തിന് നേതൃത്വം നല്‍കിയ സാറാമ്മ പൊയ്കയില്‍ പിന്നീട് നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന അസംബ്ളി, കൌണ്‍സില്‍ അംഗം തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകയുടെ വൈസ് പ്രസിഡന്റ്, ബില്‍ഡിംഗ് കമ്മററി അംഗം, പാരീഷ് മിഷന്റെ സ്ഥാപകാംഗം, പ്രേയര്‍ ഗ്രൂപ്പ് ലീഡര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണട.്

ഒക്ടോബര്‍ 15 -ന് (ബുധന്‍) വൈകിട്ട് ഏഴിന് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകയില്‍ വച്ചും, ഒക്ടോബര്‍ 18 -ന് (ശനി) വൈകിട്ട് ഏഴിന് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മാര്‍ത്തോമ്മാ ഇടവകയില്‍ വച്ചും അനുശോചന യോഗം ചേരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു സി മാത്യു 9724808463

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി