ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായി നാദിര്‍ പട്ടേലിന് നിയമനം
Tuesday, October 14, 2014 4:25 AM IST
ടൊറന്റോ: ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായി ഇന്തോ-കനേഡിയന്‍ നാദിര്‍ പട്ടേലിന് നിയമനം നല്‍കിയതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി ജോണ്‍ ബയാഡ് ഉത്തരവില്‍ പറഞ്ഞു.

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി റിച്ചാര്‍ഡ് രാഹൂല്‍ വര്‍മയെ അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതിനു പിന്നാലെയാണ് കനേഡിയന്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപനം പുറത്തുവന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജാറാത്തിലാണ് നാദിര്‍ പട്ടേലിന്റെ ജനനം. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറിയതായിരുന്നു നാദിറിന്റെ കുടുംബം. ഹൈസ്കൂള്‍ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും 1993 ല്‍ പൂര്‍ത്തിയാക്കി ഒന്റേറിയോ യൂണിവേഴ്സിറ്റിയില്‍നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയതിനുശേഷം ഫെഡറല്‍ പബ്ളിക് സര്‍വീസില്‍ ഉദ്യോഗസ്ഥനായി. ഷാന്‍ഗായിയിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറലായിരുന്നു. തിരികെ ഓട്ടാവയില്‍ എത്തി കോര്‍പറേറ്റ് പ്ളാനിംഗ് അസി. ഡെപ്യൂട്ടി മിനിസ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍