എസ്എംസിഎ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, October 16, 2014 4:10 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബിള്‍സ് വിഭാഗത്തിലുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 18-ന് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. പുരുഷ വിഭാഗം ജേതാക്കള്‍ക്ക് 501 ഡോളര്‍ പാരിതോഷികവും ട്രോഫിയും, റണ്ണേഴ്സ് അപ്പിന് 251 ഡോളര്‍ പാരിതോഷികവും ട്രോഫിയും നല്‍കപ്പെടും. വനിതാ വിഭാഗം ജേതാക്കള്‍ക്ക് 201 ഡോളര്‍ പാരിതോഷികവും ട്രോഫിയും, റണ്ണേഴ്സ് അപ്പിന് 101 ഡോളര്‍ പാരിതോഷികവും ട്രോഫിയും നല്‍കും.

മത്സരത്തിനുള്ള രജിസ്ട്രേഷന്‍ ഫീസ് യഥാക്രമം 50 ഡോളര്‍, 25 ഡോളര്‍ ആയിരിക്കും. ജോസഫ് മാത്യു (പ്രൊഡുന്‍ഷ്യല്‍ ഇന്‍ഷ്വറന്‍സ്), ഷിജോ മുല്ലപ്പള്ളില്‍, മുല്ലപ്പള്ളില്‍ ലോ ഗ്രൂപ്പ്, ക്ളെഡ് ട്രോണ്‍ കോര്‍പ്പറേഷന്‍, ഡോ. ജൂഡി ജോസഫ് എന്നിവരാണ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 15-ന് മുമ്പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോ കാപ്പന്‍ (630 656 7336), ജോണ്‍ വര്‍ക്കി (630 849 0608), ജിമ്മി കൊല്ലപ്പിള്ളി (847 814 3949) എന്നിവരുമായോ മറ്റ് എസ്.എം.സി.എ ബാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്. മത്സരാനന്തരം ഷിക്കാഗോ മെലോഡിയസ് സ്പോണ്‍സര്‍ ചെയ്യുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം