മിസ് അമേരിക്ക 2014 നീന ദവ്ല്രിയ ഹൂസ്റനില്‍
Thursday, October 16, 2014 4:12 AM IST
ഹൂസ്റന്‍: പരമ്പരാഗതമായ അമേരിക്കന്‍ സൌന്ദര്യത്തിന്റെ മാനങ്ങള്‍ക്ക് മാറ്റം വരുത്തിക്കൊണ്ട് കിഴക്കന്‍ സൌന്ദര്യം, വ്യക്തമായിപ്പറഞ്ഞാല്‍ ഇന്‍ഡ്യന്‍ സൌന്ദര്യം പിടിച്ചടക്കിയ അമേരിക്കന്‍ സൌന്ദര്യറാണി നീന ദവ്ല്രിയെ (ചശിമ ഉമ്ൌഹൌൃശ) സ്വീകരിക്കുന്നതിനായി ഹൂസ്റന്‍ നഗരം ഒരുങ്ങുന്നു.

ഇന്ത്യന്‍ കലാ-സംസ്കാരത്തിന്റെ നൃത്തവിദ്യാലയം, 'ഷിഗാരി സ്ക്കൂള്‍ ഓഫ് റിഥ'മാണ് ഈ അപൂര്‍വ്വ സന്ദര്‍ഭത്തിന് വേദിയൊരുക്കുന്നത്. എല്ലാവര്‍ഷവും ഈ നൃത്തവിദ്യാലയം നടത്തുന്ന വാര്‍ഷിക നൃത്തമഹോത്സവത്തില്‍ വിശിഷ്ടാതിഥിയായിട്ടായിരിക്കും നീന ദവ്ല്രി എത്തുന്നത്. അത്യാധുനിക സാങ്കേതികസാദ്ധ്യതകളുടെ തികവും മികവും മിസ് അമേരിക്ക 2014-ന്റെ സാന്നിദ്ധ്യവും ഷിഗാരി സ്കൂള്‍ ഓഫ് റിഥമിന്റെ ഈ വാര്‍ഷിക നൃത്തോത്സവത്തെ അമേരിക്കയില്‍ വേറിട്ടതാക്കും. മാത്രമല്ല ഏഷ്യയില്‍ ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ ശക്തിയുടെയും സ്വാധീനത്തിന്റെയും അംഗീകാരംകൂടിയാണ് ഈ ഷോ.

ഹൂസ്റനില്‍ എത്തുന്ന നീന ദവ്ല്രിയെ ഷിഗാരിയും ഷിഗാരി സ്കൂള്‍ ഓഫ് റിഥമിലെ കുട്ടികളും ഹ്യൂസ്റനിലെ കലാ-സാംസ്ക്കാരിക നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. അന്നു വൈകീട്ട് 6 മണിയ്ക്ക് നൃത്തമഹോത്സവത്തില്‍ സംബന്ധിക്കുന്നവരെ പ്രത്യേകിച്ച് യുവജനങ്ങളെ അഭിസംബോധന ചെയ്യും. അടുത്ത ദിവസം തിരികെ മടങ്ങുന്നതുമായിരിക്കും. വളരെ പ്രസിദ്ധമായ സംരംഭങ്ങള്‍ക്കു മാത്രം അപൂര്‍വ്വമായിലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണ് മിസ് അമേരിക്ക 2014-ന്റെ സാന്നിദ്ധ്യത്തോടെ ഷിഗാരി സ്ക്കൂള്‍ ഓഫ് റിഥത്തിന് ലഭിച്ചിരിക്കുന്നത്.

ഹുസ്റന്റെ സമീപനഗരമായ സ്റാഫറ്ഡിലെ സിവിക് സെന്ററില്‍ ആയിരിക്കും പരിപാടി അരങ്ങേറുന്നത്. മിസ് അമേരിക്ക 2014, നീന ദവ്ല്രിയെ നേരില്‍ കാണാനും ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥമിന്റെ അത്യപൂര്‍വ്വ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനും ഏവരേയും ക്ഷണിക്കുന്നതായി പ്രോഗ്രാം കോഡിനേറ്റര്‍ ജോണി മക്കോറ അറിയിച്ചു. ടിക്കറ്റിന് ംംം.ൃവ്യവോ2014.രീാ ീൃ ംംം.ൌഹലസവമ.രീാ ീൃ ഖീവ്യി ങമസസീൃമ 281 386 7472.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്