നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റ് ടിക്കറ്റ് കിക്ക്ഓഫ്
Thursday, October 16, 2014 4:12 AM IST
ന്യൂജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം, ഡിസംബര്‍ 13 ന് നടത്തുന്ന എക്സ്സെലെന്‍സ് അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റ് കിക്ക് ഓഫ് പിസ്കാറ്റവേയിലുള്ള ദീവാന്‍ ബാങ്ക്വറ്റ് ഹാളില്‍ നടത്തി.

നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റ് ഷാജി വര്‍ഗീസിന് ആദ്യ ടിക്കറ്റുകള്‍ നല്‍കിക്കൊണ്ട് കിക്ക് ഓഫ് ചടങ്ങിന് തുടക്കമിട്ടു. നാമത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ അവസാനഘട്ടമായി നടത്തുന്ന എക്സ്സെലെന്‍സ് അവാര്‍ഡ് നൈറ്റ് പ്രൌഡോജ്ജ്വലമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി മാധവന്‍ ബി നായര്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഞ്ചു വ്യക്തികളെ വര്‍ണ്ണാഭമായ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് എക്സ്സെലെന്‍സ് അവാര്‍ഡുകള്‍ നല്കി നാമം ആദരിക്കും. ഈ ചടങ്ങിന്റെ കണ്‍വീനര്‍ ആയി മാധ്യമ പ്രവര്‍ത്തകയായ വിനീത നായരെ തിരഞ്ഞെടുത്തതായി അദ്ദേഹം അറിയിച്ചു. നാമവുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് സന്തോഷമുണ്െടന്ന് മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് പറഞ്ഞു. ചടങ്ങില്‍ മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റീസ് മെമ്പര്‍ ഗിരീഷ് നായരും പങ്കെടുത്തു.

നാമം ആനുവല്‍ ബാന്‍ക്വറ്റിന്റെ വിശദാംശങ്ങള്‍ വിനീത നായര്‍ പങ്കുവച്ചു. പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ബാന്‍ക്വറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മലയാളികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റ് പ്രവാസി ഇന്ത്യന്‍ സമൂഹങ്ങളില്‍ ഉള്ളവരെ നാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുകയും ചടങ്ങുകളില്‍ ആദരിക്കുകയും ചെയ്യുന്നതായിരിക്കും. അവാര്‍ഡ് ജേതാക്കളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, പ്രശസ്തര്‍ നയിക്കുന്ന കലാവിരുന്ന് , കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍, വിഭവ സമൃദ്ധമായ ഡിന്നര്‍ തുടങ്ങിയവ കൊണ്ട് അതീവ ഹൃദ്യമായിരിക്കും അവാര്‍ഡ് നൈറ്റ് . വാര്‍ഷികാഘോഷ പരിപാടികളില്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ പങ്കെടുക്കുമെന്നും വിനീത പറഞ്ഞു.

എക്സലെന്‍സ് അവാര്‍ഡ് നൈറ്റിന്റെ നടത്തിപ്പിനായി കമ്മിറ്റികള്‍ രൂപീകരിച്ചു. സഞ്ജീവ് കുമാര്‍, ഡോ ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത് പരമേശ്വരന്‍, അജിത് മേനോന്‍, ഡോ ഗോപിനാഥന്‍ നായര്‍, രാജശ്രീ പിന്റോ, അപര്‍ണ കണ്ണന്‍ , അരുണ്‍ ശര്‍മ , പ്രേം നാരായണന്‍, അനാമിക നായര്‍ , ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാര്‍, ജയകൃഷ്ണന്‍ നായര്‍, ഡോ പദ്മജ പ്രേം, മാലിനി നായര്‍, മായ മേനോന്‍, വിദ്യ രാജേഷ് , സജി നമ്പ്യാര്‍, പാര്‍വതി കാര്‍ത്തിക് , ബിനു നായര്‍ തുടങ്ങിയര്‍ വിവിധ കമ്മിറ്റികളിലായി പ്രവര്‍ത്തിക്കും.

നാമം എക്സ്സെലെന്‍സ് അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, ിമാമാിഷ@ിമാമാ.ീൃഴ എന്ന ഇമെയിലില്‍ ബന്ധപ്പെട്ട് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ് . വു://ിമാമാ.ീൃഴ/ എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭ്യമാണ്. നവംബര്‍ 15 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി.