ചൊവ്വയിലേക്ക് ഒരു സൌജന്യ യാത്ര?
Thursday, October 16, 2014 5:49 AM IST
ഡാളസ്: ചൊവ്വയിലേക്ക് പേര് അയയ്ക്കാനുള്ള അവസരം സൃഷ്ട്ടിച്ച യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ വെബ് സൈറ്റില്‍ രണ്ടര ലക്ഷത്തില്‍ പരം ആള്‍ക്കാര്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. ചൊവ്വയിലേക്ക് പേര് അയയ്ക്കാനുള്ള അവസരം ഒക്ടോബര്‍ 31 ന് അവസാനിക്കും.

പേര് രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ് ലഭിക്കും. രജിസ്റര്‍ ചെയ്യുന്ന പേരുകള്‍ നാണയത്തിന്റെ വലിപ്പത്തിലുള്ള ഒരു ഇലക്ട്രിക് ചിപ്പില്‍ രേഖപ്പെടുത്തും. പരീക്ഷണാര്‍ഥം ഡിസംബര്‍ നാലിന് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന നാസയുടെ ഓറിയണ്‍ സ്പേസ് ക്രാഫ്റ്റ് നിരവധി പേരുകള്‍ അടങ്ങുന്ന ചിപ്പുകളുമായാണ് പോകുന്ന്ത്. നാലര മണിക്കൂര്‍ ദൌത്യമാണ് ഓറിയോണിന്റെ ആദ്യ പരീക്ഷണപറക്കലിനുള്ളത്.

ഭാവിയില്‍ നാസ നടത്തുന്ന ചൊവ്വയിലേക്ക് അയയ്ക്കുന്ന എല്ലാ പര്യവേഷണ വാഹനങ്ങളിലും ഈ ചിപ്പുകള്‍ ഉപയോഗിക്കുമെന്നാണ് അറിവ്.

പേര് അയക്കേണ്ടവര്‍ വു://ാമൃ.ിമമെ.ഴ്ീ/ുമൃശേരശുമലേ/ലിെറ്യീൌൃിമാല/ീൃശീിളശൃളെേഹശഴവ/ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ